x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ ഒ​രു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ഫോ​ൺ നോ​ക്കു​ന്നു​ണ്ടോ? എ​ങ്കി​ൽ സൂ​ക്ഷി​ക്കു​ക!

വെബ്ഡെസ്ക്
Published: November 18, 2026 03:18 PM IST | Updated: November 18, 2026 03:18 PM IST

പ്രതീകാത്മക ചിത്രം

 

ഇ​ന്ന​ത്തെ കാ​ല​ത്ത് മി​ക്ക വീ​ടു​ക​ളി​ലെ​യും സ്ഥി​രം കാ​ഴ്ച​യാ​ണ് കു​ഞ്ഞു കു​ട്ടി​ക​ൾ പോ​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ഫോ​ണി​ൽ മു​ഴു​കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ഉ​റ​ങ്ങാ​നും പോ​ലും ഫോ​ൺ വേ​ണം എ​ന്ന സ്ഥി​തി​യാ​യി. എ​ന്നാ​ൽ ഇ​ത് അ​ത്ര നി​സാ​ര​മാ​യി കാ​ണേ​ണ്ട കാ​ര്യ​മ​ല്ല എ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് യു​എ​ഇ​യി​ലെ വി​ദ​ഗ്ധ​ർ.

ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​റി​ൽ അ​ധി​കം സ്ക്രീ​ൻ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ വ​ള​ർ​ച്ചാ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​നം പ​റ​യു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് അ​ഞ്ച് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. കൂ​ടു​ത​ൽ സ​മ​യം സ്ക്രീ​ൻ നോ​ക്കു​ന്ന കു​ട്ടി​ക​ളി​ൽ സം​സാ​രി​ക്കാ​നു​ള്ള ക​ഴി​വ് വൈ​കാ​നും ഉ​റ​ക്ക​മി​ല്ലാ​യ്മ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​മാ​ത്ര​മ​ല്ല, മ​റ്റു കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും ക​ളി​ക്കാ​നു​മു​ള്ള സ​മ​യം ന​ഷ്ട​പ്പെ​ടു​ന്ന​ത് അ​വ​രു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കും. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ക​ണ്ണി​ന് പ്ര​ശ്ന​ങ്ങ​ൾ വ​രാ​നും ഇ​ത് കാ​ര​ണ​മാ​കും.

കു​ട്ടി​ക​ളെ കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ഫോ​ൺ കൊ​ടു​ക്കു​ന്ന​ത് ന​മ്മ​ൾ ത​ന്നെ​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് ,പ​ക​രം ക​ളി​ക്കാ​നു​ള്ള സ​മ​യം കൊ​ടു​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴും ഉ​റ​ങ്ങു​മ്പോ​ഴും ഫോ​ൺ ഒ​ഴി​വാ​ക്കാ​നും മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. ദി​വ​സം ഒ​രു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഫോ​ൺ കൊ​ടു​ക്ക​രു​ത് എ​ന്നാ​ണ് വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ഫോ​ൺ ഒ​രു ഉ​പ​ക​ര​ണ​മാ​ണ്, ക​ളി​പാ​ട്ട​മ​ല്ല എ​ന്ന് ന​മ്മ​ൾ തി​രി​ച്ച​റി​യേ​ണ്ട സ​മ​യ​മാ​യി.

Tags : family health

Recent News

Corehub Up