x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഒപിഡി: വിറകടുപ്പ് മുതൽ പു​ക​വ​ലി​ വരെ വില്ലന്മാർ

ഡോ.​ ജെ​യ്സി തോ​മ​സ്
Published: November 18, 2026 11:14 AM IST | Updated: November 18, 2026 11:17 AM IST

ഇൻസെറ്റ്: ഡോ.​ ജെ​യ്സി തോ​മ​സ്

ഇന്നു ലോക സിഒപിഡി ദിനം

ശ്വാ​സം ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണ്. ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യം ന​ഷ്ട​പ്പെ​ടു​മ്പോ​ൾ ജീ​വി​ത​നി​ല​വാ​രം എ​ത്ര​ത്തോ​ളം താ​ഴേ​ക്ക് പോ​കു​മെ​ന്ന് സിഒപിഡി (ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ്) ബാ​ധി​ച്ച​വ​രു​ടെ ജീ​വി​തം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു.

ശ്വാ​സ​നാ​ളി​ക​ളി​ലു​ണ്ടാ​കു​ന്ന ദീ​ർ​ഘ​കാ​ല മാ​റ്റ​ങ്ങ​ളും ശ്വാ​സ​കോ​ശ​ത്തി​ലെ വാ​യു അ​റ​ക​ൾ​ക്കു​ണ്ടാ​കു​ന്ന നാ​ശ​വും മൂ​ലം വാ​യു​സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് സിഒ​പി​ഡി. ഇ​ത് ഒ​രു ദി​വ​സം കൊ​ണ്ട് രൂ​പ​പ്പെ​ടു​ന്ന രോ​ഗ​മ​ല്ല.

വ​ർ​ഷ​ങ്ങ​ളാ​യി ശ്വാ​സ​കോ​ശ​ത്തി​ന് ഏ​ൽ​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ ആ​ഘാ​ത​ങ്ങ​ൾ ഈ ​രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാം. രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നൊ​പ്പം, രോ​ഗ​സാ​ധ്യ​ത നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധി​ക്കാ​നും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ക​ഴി​യു​മോ എ​ന്ന ചി​ന്ത​യ്ക്കാ​ണ് പ്രീ ​സിഒപിഡി എ​ന്ന ആ​ശ​യം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

ലോ​ക സിഒപിഡി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും നേ​ര​ത്തെ​യു​ള്ള തി​രി​ച്ച​റി​യ​ലി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്ന​തി​നും ന​മു​ക്ക് ശ്ര​മി​ക്കാം.

പ്രീ ​സിഒപിഡി എ​ന്താ​ണ്?

സിഒപിഡി വ​രു​ന്ന​തി​നു മു​ൻ​പേ രോ​ഗ​സാ​ധ്യ​ത തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മോ ? തീ​ർ​ച്ച​യാ​യും, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​തി​ലൂ​ടെ അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കാ​ൻ ക​ഴി​യും.

എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും ശ്വാ​സ​കോ​ശം ഒ​രേ രീ​തി​യി​ൽ വ​ള​രു​ക​യോ ഒ​രേ പ്ര​വ​ർ​ത്ത​ന​ശേ​ഷി കൈ​വ​രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. ഗ​ർ​ഭാ​വ​സ്ഥ മു​ത​ൽ 20 - 30 വ​യ​സു​വ​രെ​യു​ള്ള ശ്വാ​സ​കോ​ശ​വ​ള​ർ​ച്ച​യും പ​ര​മാ​വ​ധി ശ്വാ​സ​കോ​ശ​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തും പി​ന്നീ​ട് പ്രാ​യ​മാ​കു​മ്പോ​ൾ ശ്വാ​സ​കോ​ശ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സം​ഭ​വി​ക്കു​ന്ന കു​റ​വു​മെ​ല്ലാം സി​ഒപിഡി രൂ​പ​പ്പെ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

സിഒപിഡി പു​ക​വ​ലി​ക്കാ​രു​ടെ മാ​ത്രം രോ​ഗ​മ​ല്ല. പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത് രോ​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ രൂ​പ​പ്പെ​ടാ​മെ​ന്നാ​ണ്.

ജ​ന്മ​നാ ഉ​ള്ള ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, ബാ​ല്യ​കാ​ല​ത്തെ ആ​വ​ർ​ത്തി​ച്ചു​ള്ള ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, മാ​താ​വി​ന്‍റെ ഗ​ർ​ഭ​കാ​ല​ത്തെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ ഉ​ള്ള പു​ക​വ​ലി, പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തു​ന്ന​തി​നു മു​ൻ​പു​ള്ള ജ​ന​നം, ബാ​ല്യ​കാ​ല​ത്ത് ശ​രി​യാ​യി നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ത്ത ആ​സ്ത്മ, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം തു​ട​ങ്ങി​യ​വ ശ്വാ​സ​കോ​ശ​ശേ​ഷി കു​റ​യു​ന്ന​തി​നും പ്രീ സിഒ​പിഡി അ​വ​സ്ഥ​യി​ലേ​ക്കും തു​ട​ർ​ന്ന് സിഒപി​ഡി​യി​ലേ​ക്കും ന​യി​ക്കാം.

മ​റ്റു​ചി​ല​രി​ൽ യൗ​വ​ന​കാ​ല​ത്ത് ന​ല്ല ശ്വാ​സ​കോ​ശ​ശേ​ഷി ഉ​ണ്ടാ​യി​രു​ന്നാ​ലും പു​ക​വ​ലി, പാ​ച​ക​പ്പു​ക, തൊ​ഴി​ൽ​പ​ര​മാ​യ പൊ​ടി, വാ​യു​മ​ലി​നീ​ക​ര​ണം, മ​റ്റ് ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കാ​ര​ണം ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി സാ​ധാ​ര​ണ​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ കു​റ​യാം.

എ​ങ്ങ​നെ​യാ​ണ് രോ​ഗം നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​ത്?

സിഒപിഡി സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന പ​രി​ശോ​ധ​ന​യാ​ണ് സ്പൈ​റോ​മെ​ട്രി (Spirometry - Pulmonary Function Test). എ​ന്നാ​ൽ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ചി​ല​രി​ൽ ശ്വാ​സ​കോ​ശ​ത്തി​ൽ ആ​ദ്യ​കാ​ല മാ​റ്റ​ങ്ങ​ളോ ഘ​ട​നാ​പ​ര​മാ​യോ പ്ര​വ​ർ​ത്ത​ന​പ​ര​മാ​യോ ഉ​ള്ള അ​സാ​ധാ​ര​ണ​ത​ക​ളോ നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​യേ​ക്കാം.

ഇ​ത്ത​രം അ​വ​സ്ഥ​ക​ളെ​യാ​ണ് പ്രീ സിഒ​പി​ഡി എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ആ​രി​ലാ​ണ് പ്രീ സിഒ​പി​ഡി / സിഒ​പി​ഡി സം​ശ​യി​ക്കേ​ണ്ട​ത്?

താ​ഴെ പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ ശ്വാ​സ​കോ​ശാ​രോ​ഗ്യ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം:

  • നി​ല​വി​ൽ പു​ക​വ​ലി​ക്കു​ന്ന​വ​രും മു​ൻ​പ് പു​ക​വ​ലി​ച്ചി​രു​ന്ന​വ​രും.
  • വീ​ട്ടി​ൽ വി​റ​ക്, ചാ​ണ​കം, ച​കി​രി തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് പാ​ച​കം ചെ​യ്യു​ന്ന​വ​ർ, വാ​യു​സ​ഞ്ചാ​രം കു​റ​ഞ്ഞ അ​ടു​ക്ക​ള​ക​ളി​ൽ സ്ഥി​ര​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ.
  • പാ​റ​മ​ട​ക​ൾ, നി​ർ​മ്മാ​ണ മേ​ഖ​ല​ക​ൾ, ഫാ​ക്ട​റി​ക​ൾ, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പൊ​ടി, പു​ക, രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യ്ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ർ.
  • ആ​വ​ർ​ത്തി​ച്ച് ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കു​ന്ന​വ​ർ.
  • ബാ​ല്യ​ത്തി​ൽ ആ​സ്ത്മ​യോ ആ​വ​ർ​ത്തി​ച്ചു​ള്ള ശ്വാ​സ​കോ​ശ​പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്ന​വ​ർ.
  • കു​ടും​ബ​ത്തി​ൽ സിഒപിഡി പോ​ലു​ള്ള ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ.
  • കി​ത​പ്പ്, ഇ​ട​യ്ക്കി​ടെ​യു​ള്ള ക​ഫ​ക്കെ​ട്ട്, ശ്വാ​സ​മെ​ടു​ക്കു​മ്പോ​ൾ കു​റു​ക​ൽ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ.

സിഒ​പി​ഡി പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മോ?

സിഒ​പി​ഡി പ്ര​തി​രോ​ധം പ്രാ​യ​മാ​യ​വ​രി​ൽ മാ​ത്രം ആ​രം​ഭി​ക്കേ​ണ്ട ഒ​ന്ന​ല്ല. ഗ​ർ​ഭ​കാ​ലം മു​ത​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ തു​ട​രേ​ണ്ട ഒ​രു പ്ര​ക്രി​യ​യാ​ണി​ത്. രോ​ഗ​സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ഭാ​വി സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ്രീ സിഒ​പി​ഡി എ​ന്ന ആ​ശ​യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഇ​തി​നാ​യി വ്യ​ക്തി​ത​ല​ത്തി​ലും കു​ടും​ബ​ത​ല​ത്തി​ലും സ​മൂ​ഹ​ത​ല​ത്തി​ലും ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ലും ഒ​രു​പോ​ലെ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണ്.

സിഒ​പി​ഡി - പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ:

  • പു​ക​വ​ലി പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക; പു​ക​വ​ലി​ക്കു​ന്ന​വ​രു​ടെ പു​ക​യേ​ൽ​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.
  • ശു​ദ്ധ​മാ​യ അ​ടു​ക്ക​ള​യും പു​ക​ര​ഹി​ത​മാ​യ പാ​ച​കാ​ന്ത​രീ​ക്ഷ​വും ഉ​റ​പ്പാ​ക്കു​ക.
  • തൊ​ഴി​ൽ​സ്ഥ​ല​ങ്ങ​ളി​ലെ പൊ​ടി, പു​ക, രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള സ​മ്പ​ർ​ക്കം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക.
  • ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ളും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും ശീ​ല​മാ​ക്കു​ക.
  • ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ ത​ട​യാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ക്കു​ക.
  • ആ​സ്ത്മ, മ​റ്റ് ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള​വ​ർ കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ അ​വ നി​യ​ന്ത്രി​ക്കു​ക.
  • ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക.

പ്രീ സിഒ​പി​ഡി ഘ​ട്ട​ത്തി​ൽ ചി​കി​ത്സ ആ​വ​ശ്യ​മാ​ണോ?

പ്രീ സിഒ​പി​ഡി എ​ന്ന അ​വ​സ്ഥ​യു​ള്ള എ​ല്ലാ​വ​ർ​ക്കും മ​രു​ന്ന് ചി​കി​ത്സ ആ​വ​ശ്യ​മാ​ക​ണ​മെ​ന്നി​ല്ല. വ്യ​ക്തി​യു​ടെ രോ​ഗ​സാ​ധ്യ​ത​ക​ളും ല​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്.

രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്.

ശ്വാ​സ​കോ​ശാ​രോ​ഗ്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത് ഇ​ന്നു​ത​ന്നെ

പ്രീ സിഒ​പി​ഡി എ​ന്ന ആ​ശ​യം ന​മ്മു​ടെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​നു മു​ന്നി​ൽ പു​തി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. രോ​ഗം പ്ര​ക​ട​മാ​കു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ, ശ്വാ​സ​കോ​ശ​ത്തി​ന്റെ ആ​രോ​ഗ്യം ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഇ​ത് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ, യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ശ്വാ​സ​കോ​ശാ​രോ​ഗ്യ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം. രോ​ഗം വ​ന്ന​ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ രോ​ഗ​സാ​ധ്യ​ത നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധി​ക്കു​ന്ന​താ​ണ് മി​ക​ച്ച ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ​ഴി.

വിവരങ്ങൾ: ഡോ.​ ജെ​യ്സി തോ​മ​സ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ൻ​ഡ് ഹെ​ഡ്, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, പാ​ലാ.

Tags : COPD ChronicObstructivePulmonaryDisease Symptoms Causes

Recent News

Corehub Up