x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡയിൽ മയക്കുമരുന്ന് വേട്ട; ഇന്ത്യക്കാരടക്കം 19 പേർ അറസ്റ്റിൽ

വെബ്ഡെസ്ക്
Published: July 27, 2026 11:05 PM IST | Updated: July 27, 2026 11:05 PM IST

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന്

ഒ​​​​ന്‍റാ​​​രി​​​​യോ: കാ​​​​ന​​​​ഡ-​​​​യു​​​​എ​​​​സ് അ​​​​തി​​​​ർ​​​​ത്തി​​​​വ​​​​ഴി മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​ത്തെ പി​​​​ടി​​​​കൂ​​​​ടി ക​​​​നേ​​​​ഡി​​​​യ​​​​ൻ സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ.

സം​​​​ഘ​​​​ത്തി​​​​ൽ​​​നി​​​​ന്ന് 9.7 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ മൂ​​​​ല്യം വ​​​​രു​​​​ന്ന 1.7 ട​​​​ണ്ണോ​​​​ളം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ട്ര​​​​ക്ക് ഡ്രൈ​​​​വ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ 19 പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു​​​​ചെ​​​​യ്തു.

പ്രൊ​​​​ജ​​​​ക്ട് ബേ ​​​​എ​​​​ന്ന പേ​​​​രി​​​​ൽ കാ​​​​ന​​​​ഡ ബോ​​​​ർ​​​​ഡ​​​​ർ സ​​​​ർ​​​​വ്വീ​​​​സ് ഏ​​​​ജ​​​​ൻ​​​​സി, ഒ​​​​ന്‍റാ​​​രി​​​​യോ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ പോ​​​​ലീ​​​​സ്, വി​​​​ൻ​​​​ഡ്‌​​​​സ​​​​ർ, ടൊ​​​റൊ​​​ന്‍റോ പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ​​​​ർ സം​​​​യു​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സം​​​​ഘം പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​ത്.

ഒ​​​ന്‍റാ​​​രി​​​​യോ​​​​യി​​​​ലെ ബ്രാം​​​​പ്ട​​​​ൺ, വി​​​​ൻ​​​​ഡ്‌​​​​സ​​​​ർ, മാ​​​​ർ​​​​ഖാം, കാ​​​​ലി​​​​ഡ​​​​ൺ തു​​​​ട​​​​ങ്ങി 22 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യ​​​​ധി​​​​കം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. സം​​​​ഘ​​​​ത്തി​​​​ൽ​​​നി​​​​ന്നു വ​​​​ൻ ആ​​​​യൂ​​​​ധ​​​​ശേ​​​​ഖ​​​​ര​​​​വും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

കാ​​​​ന​​​​ഡ​​​​യ്ക്കും യു​​​​എ​​​​സി​​​​നും ​ഇ​​​​ട​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന വാ​​​​ണി​​​​ജ്യ ട്ര​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​ണു സം​​​​ഘം മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. കേ​​​​സി​​​​ൽ ആ​​​​കെ 21 പേ​​​​ർ​​​​ക്കെ​​​​തി​​​​രേ നൂ​​​​റി​​​​ല​​​​ധി​​​​കം കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : DrugBust Canada Indians Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up