x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച് ഇ​റാ​ൻ; റ​ഷ്യ​യെ അ​വ​ഗ​ണി​ച്ച​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യേ​ക്കും


Published: March 1, 2026 01:55 AM IST | Updated: March 1, 2026 01:59 AM IST

ടെ​ഹ്റ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ത​ന്ത്ര പ്ര​ധാ​ന​മാ​യ വ്യാ​പാ​ര പാ​ത ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച് ഇ​റാ​ൻ. ലോ​ക​ത്തെ എ​ണ്ണ വ്യാ​പാ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​നാ​ഴി​യാ​ണ് ഇ​തോ​ടെ നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന​ത്.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ വ​ൻ പ്ര​ഹ​ര​മാ​ണ് ഇ​റാ​ൻ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് നി​ശ്ച​ല​മാ​യ​തോ​ടെ ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ലും ക​ന​ത്ത പ്ര​തി​സ​ന്ധി​യു​ണ്ടാ​കും.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ൽ പ​കു​തി​യോ​ള​വും. പ്ര​തി​ദി​നം ഏ​ക​ദേ​ശം 25 ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ഹോ​ർ​മു​സ് വ​ഴി രാ​ജ്യ​ത്തെ​ത്തു​ന്ന​ത്. ഹോ​ർ​മു​സ് വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണ​ത്തി​ൽ അ​ന​ശ്ചി​ത​ത്വ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ.

ഇ​റാ​ഖ്, സൗ​ദി അ​റേ​ബ്യ, യു​എ​ഇ, കു​വൈ​റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി പ്ര​തി​ദി​നം ഏ​ക​ദേ​ശം 2.6 ദ​ശ​ല​ക്ഷം ബാ​ര​ല്‍ ക്രൂ​ഡ് ഓ​യി​ലാ​ണ് ഹോ​ര്‍​മു​സ് വ​ഴി ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഹോ​ർ​മു​സ് വ​ഴി​യു​ള്ള നി​യ​ന്ത്ര​ണം ഇ​ന്ത്യ​ക്കും ആ​ഗോ​ള എ​ണ്ണ വി​പ​ണി​ക്കും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കും.

2025ൽ ​ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി 2 ദ​ശ​ല​ക്ഷം ബാ​ര​ല്‍ എ​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ൽ 2.6 ദ​ശ​ല​ക്ഷം ബാ​ര​ലാ​ണ് പ്ര​തി​ദി​നം ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യി​രു​ന്ന​ത്. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങു​ന്ന​ത് കു​റ​ച്ച​താ​ണ് ഹോ​ർ​മു​സ് വ​ഴി അ​ധി​ക എ​ണ്ണ എ​ത്തി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ റ​ഷ്യ​യി​ൽ നി​ന്നും കൂ​ടു​ത​ൽ എ​ണ്ണ വാ​ങ്ങു​ന്ന കാ​ര്യം ഇ​ന്ത്യ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഉ​ട​ൻ വ​ർ​ധി​ക്കി​ല്ലെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Tags : Iran Hormuz closed united states israel

Recent News

Corehub Up