x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കയുടെ നിർദേശങ്ങൾ പരിശോധിക്കുന്നു: ഇറാൻ


Published: May 8, 2026 02:44 AM IST | Updated: May 8, 2026 02:44 AM IST

വാ​​​​​​​​ഷിം​​​​​​​​ഗ്‌​​​​​​​​ട​​​​​​​​ൺ ഡി​​​​​​​​സി: അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും ത​​​മ്മി​​​ലു​​​ള്ള സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക രൂ​​​പ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്നു ധാ​​​ര​​​ണ​​​യാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ഇ​​​റാ​​​നു​​​മാ​​​യി ന​​​ല്ല​​​രീ​​​തി​​​യി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ഉ​​​ട​​​നു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ർ​​​ത്തി​​​ച്ചു.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പ​​​ര​​​സ്പ​​​ര ച​​​ർ​​​ച്ച​​​ക​​​ളും ന​​​യ​​​ത​​​ന്ത്ര​​​വും അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി അ​​​റി​​​യി​​​ച്ചു.

മ​​​ധ്യ​​​സ്ഥ​​​ർ മു​​​ഖേ​​​ന അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നു കൈ​​​മാ​​​റി​​​യ ഒ​​​​​​രു പേ​​​​​​ജി​​​​​​ലു​​​​​​ള്ള ധാ​​​​​​ര​​​​​​ണാ​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ 14 വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​ളാ​​​ണു​​​ള്ള​​​ത്. സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ മാ​​​റ്റി​​​നി​​​ർ​​​ത്തി ഉ​​​ട​​​ൻ പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഊ​​​ന്ന​​​ൽ ന​​​ൽ​​​കി ച​​​ർ​​​ച്ച​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നാ​​​ണു ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ഇ​​​റാ​​​നി​​​ലെ മി​​​ത​​​വാ​​​ദി​​​ക​​​ൾ​​​ക്ക് ച​​​ർ​​​ച്ചാ​​​മേ​​​ശ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ഇ​​​ത് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Tags : Iran considering US proposals

Recent News

Corehub Up