x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ഫ തൊ​ട്ട് ഇ​റാ​ൻ മി​സൈ​ൽ; സ്ഥി​രീ​ക​രി​ച്ച് ഇ​സ്ര​യേ​ൽ


Published: March 19, 2026 11:27 PM IST | Updated: March 19, 2026 11:27 PM IST

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന്‍റെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ ഇ​റാ​നി​യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം. ഇ​സ്ര​യേ​ലി​ന്‍റെ വ​ട​ക്ക​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ​യി​ലും രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള അ​ഷ്‌​ദോ​ദി​ലു​മു​ള്ള റി​ഫൈ​ന​റി​ക​ൾ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​റാ​നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ ഊ​ർ​ജ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി ത​ട​സം നേ​രി​ട്ട​താ​യും ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​താ​യും ഊ​ർ​ജ മ​ന്ത്രി എ​ലി കോ​ഹ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ഷ്‌​ദോ​ദി​ലെ റി​ഫൈ​ന​റി​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

Tags : haifa israel iran missile attack

Recent News

Corehub Up