x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസിന്‍റെ ഒരു എഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ

ഇന്‍റർനാഷണൽ ഡെസ്ക്
Published: April 3, 2026 03:17 PM IST | Updated: April 3, 2026 03:23 PM IST

ടെഹ്റാൻ: യുഎസിന്‍റെ ഒരു എഫ്–35 യുദ്ധവിമാനം കൂടി വെടിവച്ചിട്ടെന്ന് അവകാശവാദവുമായി ഇറാൻ. മധ്യ ഇറാനിലാണ് വിമാനം വെടിവച്ചിട്ടതെന്നും പൈലറ്റ് രക്ഷപെട്ടിരിക്കാൻ സാധ്യതയില്ലെന്നും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തകർന്ന വിമാനത്തിന്‍റെ ഭാഗങ്ങളുടെ ദൃശ്യങ്ങളും മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ എക്സിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ യുഎസ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

തങ്ങളുടെ പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് സെൻട്രൽ ഇറാനിലെ ആകാശത്ത് വച്ച് എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസിയും അറിയിച്ചു. അതിക്രമിച്ചു കടന്ന യുഎസ് യുദ്ധവിമാനം പൂർണമായും നശിപ്പിക്കപ്പെടുകയും തകർന്നുവീഴുകയും ചെയ്തതായാണ് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

നേരത്തെ, യുദ്ധത്തിനിടെ യുഎസിന്‍റെ ഒരു എഫ് 35 വിമാനം വെടിവെച്ചിട്ടതായി ഐആർജിസി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് യുഎസ് പ്രതികരിച്ചിരുന്നില്ല.

Tags : Iran US F-35 fighter jet

Recent News

Corehub Up