ന്യൂഡൽഹി: ആഗോള ആയുധ വ്യാപാരത്തെക്കുറിച്ചുള്ള സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ചൈന നിർമ്മിക്കുന്ന ആയുധങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി പാകിസ്ഥാൻ. ചൈന കയറ്റുമതി ചെയ്യുന്ന മൊത്തം ആയുധങ്ങളുടെ 61 ശതമാനവും പാകിസ്ഥാനിലേക്കാണ് എത്തുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്ഥാൻ തങ്ങളുടെ സൈനിക ആവശ്യങ്ങൾക്കായി ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അത്യാധുനിക യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, മിസൈൽ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശ്, തായ്ലൻഡ് എന്നിവരാണ് ചൈനീസ് ആയുധങ്ങളുടെ മറ്റ് പ്രധാന വാങ്ങലുകാർ.
Tags : Pakistan Chinese weapons Islamabad