x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഇ​സ്ലാ​മാ​ബാ​ദി​ൽ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്


Published: March 29, 2026 05:08 PM IST | Updated: March 29, 2026 05:15 PM IST

ഇ​സ്ലാ​മാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, തു​ർ​ക്കി രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ഇ​ന്ന് ഇ​സ്ലാ​മാ​ബാ​ദി​ൽ യോ​ഗം ചേ​രും. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കു​റ​യ്ക്കാ​നും യു​ദ്ധം പ​ട​രാ​തി​രി​ക്കാ​നു​മു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തും.

ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ർ അ​ബ്ദെ​ലാ​റ്റി​യും തു​ർ​ക്കി​യു​ടെ ഹ​ക്കാ​ൻ ഫി​ദാ​നും ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ ഇ​സ്ലാ​മാ​ബാ​ദി​ൽ എ​ത്തി​യി​രു​ന്നു. സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി.

പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ വേ​ദി​യാ​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ച​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്ലാ​മാ​ബാ​ദി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : middle east conflict pakistan saudi turkey egypt

Recent News

Corehub Up