x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈവത്തിന്‍റെ ഹൃദയമുള്ള ഇടയന്‍: മാര്‍‍ തട്ടില്‍


Published: December 8, 2025 01:38 AM IST | Updated: December 8, 2025 01:38 AM IST

ഫോ​​​ര്‍ട്ട്‌​​​കൊ​​​ച്ചി: ദൈ​​​വ​​​ത്തോ​​​ടു ചേ​​​ര്‍ന്നു​​​നി​​​ന്ന് ദൈ​​​വ​​​ത്തി​​​ന്‍റെ ഹൃ​​​ദ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ ഇ​​​ട​​​യ​​​നാ​​​ണു കൊ​​​ച്ചി​​​യു​​​ടെ പു​​​തി​​​യ മെ​​​ത്രാ​​​ന്‍ ഡോ. ​​​ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ലെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍.

മു​​​റി​​​വേ​​​റ്റ​​​വ​​​നെ തോ​​​ളി​​​ലേ​​​റ്റു​​​ന്ന ക്രി​​​സ്തു​​​വി​​​ന്‍റെ സ്‌​​​നേ​​​ഹം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ലാ​​​കെ​​​യും ക​​​ണ്ടു​​​മു​​​ട്ടാ​​​നാ​​​കും. എ​​​ല്ലാ​​​വ​​​രെ​​​യും ചേ​​​ര്‍ത്തു നി​​​ര്‍ത്തു​​​ന്ന അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് പു​​​തി​​​യ മെ​​​ത്രാ​​​ന്‍റേ​​​ത്.


കു​​​ലീ​​​ന​​​മാ​​​യ കു​​​ടും​​​ബ​​​പ​​​ശ്ചാ​​​ത്ത​​​ലം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സാ​​​ക്ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.


ദൈ​​​വ​​​ത്തോ​​​ടു നി​​​ര​​​ന്ത​​​രം ചേ​​​ര്‍ന്നു​​​നി​​​ല്‍ക്കു​​​ക​​​യും മ​​​റ്റു​​​ള്ള​​​വ​​​രെ ചേ​​​ര്‍ത്തു നി​​​ര്‍ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന മെ​​​ത്രാ​​​നെ ല​​​ഭി​​​ച്ച​​​ത് കൊ​​​ച്ചി രൂ​​​പ​​​ത​​​യ്ക്ക് ആ​​​ഹ്ലാ​​​ദ​​​വും അ​​​നു​​​ഗ്ര​​​ഹ​​​വു​​​മാ​​​ണെ​​​ന്നും മാ​​​ര്‍ ത​​​ട്ടി​​​ല്‍ പു​​​തി​​​യ മെ​​​ത്രാ​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

Tags : Mar Thattil

Recent News

Corehub Up