പ്രതീകാത്മക ചിത്രം
മലപ്പുറം: അങ്ങാടിപ്പുറത്ത് ബാങ്കിൽ നിന്നു പണം പിൻവലിച്ചിറങ്ങിയവരെ ആക്രമിച്ച് കവർച്ച നടത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിൽ പൊളിഞ്ഞു. എസ്ബിഐ ശാഖയിൽ നിന്നു പണവുമായി പുറത്തിറങ്ങിയ ഗൂഡല്ലൂർ സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആറ് ലക്ഷം രൂപയാണ് ഇവർ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. മൂന്നംഗ സംഘം ഇവരെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതികളെ തടഞ്ഞുവച്ച ശേഷം പെരിന്തൽമണ്ണ പൊലിസിന് കൈമാറി. ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Tags : Robbery attempt attack robbery malappuram