x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ ബൗ​ണ്‍​സ​ര്‍​മാ​രെ നി​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്


Published: April 8, 2026 11:52 PM IST | Updated: April 8, 2026 11:52 PM IST

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഔ​ദ്യോ​ഗി​ക പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളി​ലെ ബൗ​ണ്‍​സ​ര്‍​മാ​രെ നി​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യും ഇ​നി മു​ത​ല്‍ പോ​ലീ​സി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കും.

സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ സെ​ലി​ബ്രി​റ്റി സു​ര​ക്ഷ​യു​ടെ പേ​രി​ല്‍ ബൗ​ണ്‍​സ​ര്‍​മാ​ര്‍ കാ​ണി​ക്കു​ന്ന അ​മി​താ​ധി​കാ​ര​വും ക​ട​ന്നു​ക​യ​റ്റ​വും ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക പൊ​തു​പ​രി​പാ​ടി​ക​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല പോ​ലീ​സി​ല്‍ മാ​ത്രം നി​ക്ഷി​പ്ത​മാ​യി​രി​ക്കും. സ്വ​കാ​ര്യ സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍​സി​ക​ളു​ടെ​യോ ബൗ​ണ്‍​സ​ര്‍​മാ​രു​ടെ​യോ ഇ​ട​പെ​ട​ല്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഡി​ജി​പി​ക്കും വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്കും ക​ത്ത് കൈ​മാ​റി.

Tags : bouncers government events Ban police

Recent News

Corehub Up