x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14 വ​ർ​ഷം​കൊ​ണ്ട് വേ​വി​ച്ചെ​ടു​ത്ത പെ​രും​നു​ണ പൊ​ളി​ഞ്ഞു; ഷു​ക്കൂ​ർ വ​ധ​ക്കേ​സ് വി​ധി​യി​ൽ കെ.​കെ. രാ​ഗേ​ഷ് 

വെബ് ഡെസ്ക്
Published: November 19, 2026 02:26 PM IST | Updated: November 19, 2026 02:26 PM IST

കെ.കെ.രാഗേഷ്

ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി വി​ധി വ​ന്ന​തോ​ടെ 14 വ​ർ​ഷം​കൊ​ണ്ട് വേ​വി​ച്ചെ​ടു​ത്ത പെ​രും​നു​ണ പൊ​ളി​ഞ്ഞെ​ന്ന് സി.​പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് . പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും വേ​ട്ട​യാ​ടാ​നാ​ണ് ഇ​ക്കാ​ല​മ​ത്ര​യും ശ്ര​മി​ച്ച​തെ​ന്ന് രാ​ഗേ​ഷ് പ്ര​തി​ക​രി​ച്ചു.

അ​ക്ര​മ വാ​ർ​ത്ത​യ​റി​ഞ്ഞ് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ പി. ​ജ​യ​രാ​ജ​നെ​യും കൂ​ട്ട​രെ​യും ആ​ക്ര​മി​ക്കു​ക​യും തു​ട​ർ​ന്ന് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ര​ണ്ട് ക​ള്ള സാ​ക്ഷി​ക​ളെ ഉ​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ത്തി​ൽ ദേ​ഹ​മാ​സ​ക​ലം വെ​ട്ടേ​റ്റ പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷി​നെ​യും​പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ കേ​സി​ൽ കു​ടു​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പാ​ർ​ട്ടി​യെ വേ​ട്ട​യാ​ടാ​നു​ള്ള നീ​ക്കം​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. അ​തു​കൂ​ടി​യാ​ണ് കോ​ട​തി വി​ധി​യോ​ടെ പൊ​ളി​ഞ്ഞു​വീ​ണ​തെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​നാ​ക്കേ​സി​ന് ഒ​ര​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് കോ​ട​തി ഇ​രു​വ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.

നാ​ട്ടി​ൽ എ​ത്ര​യോ ക​മ്യൂ​ണി​സ്റ്റു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​രു​ടെ​യൊ​ന്നും പേ​രു​ക​ൾ​പോ​ലും ച​ർ​ച്ച​യാ​ക്കാ​തെ ഈ ​കേ​സി​നെ​മാ​ത്രം ബോ​ധ​പൂ​ർ​വം സെ​ൻ​സി​റ്റീ​വാ​ക്കി മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്. അ​തി​നാ​യി പാ​ർ​ട്ടി കോ​ട​തി, ഗൂ​ഢാ​ലോ​ച​ന എ​ന്നി​ങ്ങ​നെ ര​ണ്ട് പെ​രും​നു​ണ​ക​ൾ കെ​ട്ടി​പ്പൊ​ക്കി. അ​താ​ണി​പ്പോ​ൾ ത​ക​ർ​ന്നു​വീ​ണ​തെ​ന്നും രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Ariyil Shukkoor Murder Case CPM kkragesh

Recent News

Corehub Up