x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ ത​ള്ളി; തി​രു​വ​ന​ന്ത​പു​രം സീ​റ്റ് സി​എം​പി​ക്ക് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നം


Published: March 11, 2026 02:03 PM IST | Updated: March 11, 2026 02:03 PM IST

കോ​ഴി​ക്കോ​ട്: പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ ത​ള്ളി തി​രു​വ​ന​ന്ത​പു​രം സീ​റ്റ് സി​എം​പി​ക്ക് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച് കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് ഇ​ക്കാ​ര്യം സി​എം​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്.

ഇ​വി​ടെ സി​എം​പി നേ​താ​വ് സി.​പി. ജോ​ൺ മ​ത്സ​രി​ക്കും. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് ദേ​ശീ​യ നേ​താ​ക്ക​ളെ ക​ണ്ടു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് സി​എം​പി​ക്ക് വി​ട്ടു ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് സി​എം​പി നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി.

പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ പാ​ർ​ട്ടി നേ​തൃ​ത്വം പ​രി​ഹ​രി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ ഉ​റ​പ്പു​ന​ൽ​കി. ഇ​തോ​ടെ സി.​പി. ജോ​ൺ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. സി​എം​പി ആ​വ​ശ്യ​പ്പെ​ട്ട ര​ണ്ടാം സീ​റ്റ് മു​സ്ലീം ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള​ള കു​ന്ദ​മം​ഗ​ല​മാ​ണ്. ഈ ​സീ​റ്റ് ലീ​ഗ് വി​ട്ടു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കു​ന്ദം​കു​ളം സി​എം​പി​ക്ക് ന​ൽ​കും.

 

Tags : assembly election kerala congress decides thiruvananthapuram seat cmp

Recent News

Corehub Up