x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സി​പി​എം ബി​ജെ​പി ഡീ​ല്‍: കെ.​മു​ര​ളീ​ധ​ര​ന്‍


Published: March 26, 2026 02:21 PM IST | Updated: March 26, 2026 02:23 PM IST

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ഡീ​ലു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​മു​ര​ളീ​ധ​ര​ന്‍. മ​ണ്ഡ​ല​ത്തി​ല്‍ ത്രി​കോ​ണ​പ്പോ​രി​ന്‍റെ ല​ക്ഷ​ണ​മി​ല്ല. ബി​ജെ​പി​യു​ടെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്.

ഇതിലൂടെ ഡീ​ല്‍ വ​ള​രെ വ്യ​ക്ത​മാ​ണ്. ആ​ര്‍. ശ്രീ​ലേ​ഖ​യ്ക്ക് എ​ല്ലാം അ​റി​യാം. വോ​ട്ട് വി.​കെ. പ്ര​ശാ​ന്തി​നാ​ണെ​ന്ന് ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു. അ​തി​ലൊ​ന്നും ഞ​ങ്ങ​ള്‍​ക്ക് ഒ​രുത​രി പ​രി​ഭ​വ​മി​ല്ല. ബി​ജെ​പി​യു​ടെ പ​ത്തു വോ​ട്ടു എ​ല്‍​ഡി​എ​ഫി​ന് പോ​യാ​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ 20 വോ​ട്ട് ഞ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

മു​ര​ളീ​ധ​ര​ന്‍ ശു​ദ്ധ അ​സം​ബ​ന്ധം പ​റ​യു​ന്നുവെന്നാണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ആ​ര്‍.​ശ്രീ​ലേ​ഖ​യു​ടെ പ്ര​തി​ക​ര​ണം. ഈ ​ശു​ദ്ധ അ​സം​ബ​ന്ധ​ത്തി​നൊ​ന്നും പ്ര​തി​ക​രി​ക്കാ​നി​ല്ല. മു​ര​ളീ​ധ​ര​ന് പ​രാ​ജ​യ​ഭീ​തി​യാ​ണെ​ന്ന് ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

Tags : election vattiyoorkavu cpm bjp deal

Recent News

Corehub Up