x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ മ​ന്ത്രി, നി​ങ്ങ​ൾ ആ ​കൂ​കി വി​ളി​ക്ക് അ​ർ​ഹ​ന​ല്ല; മു​ഹ​മ്മ​ദ് റി​യാ​സി​നോ​ട് ക്ഷ​മാ​പ​ണ​വു​മാ​യി ജാ​സ്മി​ൻ​ഷാ


Published: March 9, 2026 10:27 PM IST | Updated: March 9, 2026 10:28 PM IST

കോ​ഴി​ക്കോ​ട്: വേ​ത​ന വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നി​ടെ മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ സ​മ​ര​ക്കാ​ർ കൂ​കി വി​ളി​ച്ച​തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി യു​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ​ഷാ.

പ്രി​യ മ​ന്ത്രി, നി​ങ്ങ​ൾ ആ ​കൂ​കി വി​ളി​ക്ക് അ​ർ​ഹ​ന​ല്ലെ​ന്ന് ജാ​സ്മി​ൻ​ഷാ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ​മ​ര​പ​ന്ത​ലി​ലെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ താ​ങ്ക​ളെ കൂ​കി വി​ളി​ച്ച വാ​ർ​ത്ത ചി​ല ചാ​ന​ലു​ക​ളി​ലൂ​ടെ ക​ണ്ടു. തീ​ർ​ത്തും ഒ​ഴി​വാ​ക്കേ​ണ്ട ന​ട​പ​ടി​യാ​യി​രു​ന്നു​വ​തെ​ന്നും ജാ​സ്മി​ൻ​ഷാ കു​റി​ച്ചു.

സ​മ​ര​പ​ന്ത​ലി​ന് പു​റ​ത്തു​നി​ന്ന ആ​രോ കൂ​കി വി​ളി​ച്ച​ത്, സ​മ​രാ​നു​കൂ​ലി​ക​ൾ ഏ​റ്റു​പി​ടി​ച്ച​താ​ണെ​ന്നും അ​ങ്ങേ​യ്ക്കു​ണ്ടാ​യ വൈ​ഷ​മ്യ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് അ​ങ്ങ​യോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും ജാ​സ്മി​ൻ​ഷാ വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ച് 4ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഴ്സു​മാ​രു​ടെ ക​ൺ​വെ​ൻ​ഷ​ന് ടൂ​റി​സം വ​കു​പ്പ് നി​ശാ​ഗ​ന്ധി ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നി​ഷേ​ധി​ച്ചി​രു​ന്ന​താ​യും ജാ​സ്മി​ൻ​ഷാ അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​തേ കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത ഒ​രു വി​ഭാ​ഗം യു​എ​ൻ​എ പ്ര​വ​ർ​ത്ത​ക​രു​ണ്ടെ​ന്നും അ​വ​ർ​ക്കി​ട​യി​ൽ സി​പി​എ​മ്മി​നോ​ട് ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ടെ​ന്നും ജാ​സ്മി​ൻ​ഷാ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : PA Muhammed riyas jasminshah calicut una

Recent News

Corehub Up