x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊയിലാണ്ടിയിൽ നാട്ടുകാരെ ഓടിച്ചിട്ടു കടിച്ച് പേപ്പട്ടി; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട് ബ്യൂറോ
Published: November 19, 2026 12:53 PM IST | Updated: November 19, 2026 12:53 PM IST

കൊയിലാണ്ടിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ

കോഴിക്കോട്: കൊയിലാണ്ടി നന്തി കടലൂരിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. കടലൂർ ലൈറ്റ് ഹൗസിനു സമീപം ഇന്നുരാവിലെ ഏഴോടെയിരുന്നു സംഭവം. സ്കൂട്ടറിൽ പോയവർക്കും വീട്ടുമുറ്റത്തുണ്ടായിരുന്നവർക്കുമാണ് കടിയേറ്റത്.

കവരംകുന്ന് ജാനുവിന് കൈക്കും വയറിനുമാണ് കടിയേറ്റത്. പീടിക വളപ്പിൽ മുഹമ്മദ് സഹോദരിയോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് കടിയേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെക്കേ കമ്മാടത്തിൽ ഹാജിറ, തൈക്കണ്ടി ഹംദാൻ, കരിയാടത്ത് നൗഷാദ്, കാളിയെരി ഉമ്മു കുൽസു, വടക്കേവളപ്പിൽ ജുനൈസ, കരിയടുകുനി ദേവി തുടങ്ങിയവരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കടിച്ച നായയെ പിന്നീട് നാട്ടുകാർ അടിച്ചു കൊന്നു.

Tags : StrayDog Attack Kozhikode Injury

Recent News

Corehub Up