x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം ​ന​ഴ്‌​സിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ത​ട്ടി​പ്പ്; യു​വ​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 20, 2026 01:27 PM IST | Updated: November 20, 2026 01:30 PM IST

അറസ്റ്റിലായ അമൃത

ആ​ല​പ്പു​ഴ: ഹോം ​ന​ഴ്‌​സിം​ഗ് സ്പാ​ന​ത്തി​ന്‍റെ മ​റ​വി​ൽ നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. കീ​രി​ക്കാ​ട് വി​ല്ലേ​ജി​ൽ കീ​രി​ക്കാ​ട് തെ​ക്ക് മു​റി​യി​ൽ ആ​ലും​മൂ​ട്ടി​ൽ പു​തു​വ​ൽ വീ​ട്ടി​ൽ അ​മൃ​ത (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യം​കു​ളം പോ​ലീ​സാ​ണ് അ​മൃ​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. "കൃ​ഷ്ണ ഹോം ​ന​ഴ്‌​സിം​ഗ്' എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. ലൈ​സ​ൻ​സി​ല്ലാ​തെ ന​ട​ത്തി​വ​ന്നി​രു​ന്ന സ്ഥാ​പ​നം വ​ഴി ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്താ​ൽ പ്ര​തി​മാ​സം 15,000 രൂ​പ മു​ത​ൽ 30,000 രൂ​പ വ​രെ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി സ്ത്രീ​ക​ളെ വീ​ടു​ക​ളി​ൽ ജോ​ലി​ക്കു നി​ർ​ത്തി​യി​രു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള ശ​മ്പ​ളം വീ​ട്ടു​കാ​രി​ൽ​നി​ന്ന് വാ​ങ്ങി​യെ​ടു​ത്ത ശേ​ഷം ജോ​ലി ചെ​യ്ത​വ​ർ​ക്ക് ന​ൽ​കാ​തെ ച​തി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലിസ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

കാ​യം​കു​ളം എ​സ്ഐ സ​ജി​ത് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് അ​മൃ​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : Fraud Money nursing agency young woman arrested

Recent News

Corehub Up