x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന മ​ന്ത്രി​മാ​ർ മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കാ​ൻ പാ​ടി​ല്ല; തു​റ​ന്ന​ടി​ച്ച് ജി. ​സു​ധാ​ക​ര​ൻ

വെബ് ഡെസ്ക്
Published: November 21, 2026 03:22 PM IST | Updated: November 21, 2026 04:05 PM IST

ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ.

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് പി​ന്തു​ണ​യു​മാ​യി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. മു​ഖ്യ​മ​ന്ത്രി​യെ ഭ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി​സ​ഭ​യി​ൽ ക​ഴി​വി​ല്ലാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ അ​വ​രെ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വി​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​രു മ​ന്ത്രി​യും മ​ന്ത്രി​ക്ക​സേ​ര​യി​ൽ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​ര​ക്കാ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ്വാ​സം ആ​ർ​ജി​ച്ച​വ​രാ​ണ് മ​ന്ത്രി​മാ​രാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​തേ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​ര​സ്യ​മാ​യി പ്ര​സ്താ​വ​ന​യി​റ​ക്കു​ന്ന മ​ന്ത്രി​യെ പു​റ​ത്താ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ട​തും വ​ല​തും നോ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പോ​യ​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​വി​ടെ​യെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ.

സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പ​ദ​വി​യേ​ക്കാ​ൾ എ​ത്ര​യോ ഉ​യ​ർ​ന്ന​താ​ണ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ​യും ജി. ​സു​ധാ​ക​ര​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ആ​ല​പ്പു​ഴ ബീ​ച്ചി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി സു​രേ​ഷ് ഗോ​പി ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തെ​യാ​ണ് അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്ത​ത്.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ആ​ല​പ്പു​ഴ ബീ​ച്ചെ​ന്നും അ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന വി​വ​രം ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത​ന്നെ അ​റി​യി​ക്കാ​തെ മ​ണ്ഡ​ല​ത്തി​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്ക് എ​ങ്ങ​നെ ധൈ​ര്യം വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Tags : PoliticalStatement, GSudhakaran V.D.Satheesan KeralaPolitics ChiefMinister Alappuzha

Recent News

Corehub Up