x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യ​ത്ത് ടാ​ർ‌ മി​ക്സിം​ഗ് പ്ലാ​ന്‍റ് രാ​ത്രി​യോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി; പ​രി​സ​ര​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ൽ, ഇ​ട​പെ​ട്ട് പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 30, 2026 12:29 AM IST | Updated: November 30, 2026 12:29 AM IST

ആ​ശു​പ​ത്രി​യി​ൽ ചികിത്സതേടിയവർ

കൊ​ട്ടി​യം: കൊ​ല്ലം കൊ​ട്ടി​യ​ത്ത് വി​വാ​ദ​മാ​യ ചൂ​ര​ൽ പൊ​യ്ക ടാ​ർ‌ മി​ക്സിം​ഗ് പ്ലാ​ന്‍റ് വീ​ണ്ടും രാ​ത്രി​യോ​ടെ വീ​ണ്ടും പ്ര​വ​ർ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട പ​രി​സ​ര​വാ​സി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നേ​ര​ത്തെ പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

ന​വം​ബ​ർ 18ന് ​ആ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പ്ലാ​ന്‍റ് വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ​രി​സ​ര​വാ​സി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് നി​ല​വി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പൊ​ലി​സും ചൂ​ര​ൽ പൊ​യ്ക പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രും പ്ര​ദേ​ശ​ത്ത് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.

കൊ​ട്ടി​യം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​വം​ബ​ർ 18ന് ​പ്ലാ​ന്‍റി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് 60 ഓ​ളം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ തേ​ടി​യ​ത്.

 

Tags : Kollam Tarmixingplant Kottiyam NewsUpdate Headlines

Recent News

Corehub Up