x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് ഘ​ർ​വാ​പ്പ​സി​ക​ളു​ടെ കാ​ലം; വി​മ​ർ​ശ​ന​വു​മാ​യി അ​ലോ​ഷ്യ​സ് സേ​വ്യ​ർ

വെബ് ഡെസ്ക്
Published: November 20, 2026 02:24 PM IST | Updated: November 20, 2026 02:24 PM IST

അ​ലോ​ഷ്യ​സ് സേ​വ്യ​ർ.

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ​യും പ​ത്മി​നി തോ​മ​സി​ന്‍റെ​യും നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. കോ​ൺ​ഗ്ര​സി​ന് ഇ​ത് ഘ​ർ​വാ​പ്പ​സി​ക​ളു​ടെ കാ​ല​മാ​ണെ​ന്നും പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ർ​ക്കും ക​ട​ന്നു​വ​രാം. എ​ന്നാ​ൽ അ​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും പ​ദ​വി​ക​ളും ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​രി​ഹ​സി​ച്ചു.

പ​ത്മ​ജ​മാ​ർ ബൂ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്ക​ട്ടെ. പ​ത്തു​വ​ർ​ഷ​മാ​യി പാ​ർ​ട്ടി​ക്കു​വേ​ണ്ടി അ​ധ്വാ​നി​ച്ച സാ​ധാ​ര​ണ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്ക​ണ​മെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചു​വ​ന്ന ബോ​ർ​ഡു​ക​ളു​ടെ മ​നോ​ഹാ​രി​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ​വി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. കോ​ൺ​ഗ്ര​സി​ന് ഇ​ത് തി​രി​ച്ചു​വ​ര​വു​ക​ളു​ടെ കാ​ല​മാ​ണ്.

രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി സം​ഘ​പ​രി​വാ​ർ സ​ർ​ക്കാ​രി​നെ​തി​രെ പോ​രാ​ട്ടം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ക്കും കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കാ​യി പാ​ർ​ട്ടി​യി​ൽ പ​ച്ച​പ​ര​വ​താ​നി വി​രി​ക്കു​ന്ന​തി​നെ​യും പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​യു​മാ​ണ് അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്ത​ത്. പാ​ർ​ട്ടി​യി​ൽ ഇ​വ​ർ​ക്കാ​യി സെ​ലി​ബ്രേ​റ്റ​ഡ് പ്രി​വി​ലേ​ജു​ക​ൾ ഒ​രു​ക്കു​ന്ന​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

കോ​ൺ​ഗ്ര​സി​ന്‍റെ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​മാ​യ മ​തേ​ത​ര സ്വ​ഭാ​വ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്നും കു​റി​പ്പി​ൽ ഓ​ർ​മി​പ്പി​ച്ചു. പ​ത്മ​ജ​യു​ടെ മ​ട​ങ്ങി​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ പ്ര​തി​ക​ര​ണം.

Tags : Padmaja Venugopal AloysiusXavier Ksu Congress Bjp

Recent News

Corehub Up