തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് വ്യാഴാഴ്ച നടക്കും.
ഉച്ചയ്ക്ക് 12.45ന് എസ്.എപി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും. എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, പോലീസ് അഡ്മിനിസ്ട്രേഷന് ഡിഐജി ആർ. നിശാന്തിനി, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.