x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ​യി​ൽനിന്നു മ​ണ​ൽ വാരൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന് പ​ഴ​കു​ളം മ​ധു

വെബ് ഡെസ്‌ക്
Published: August 6, 2026 09:48 AM IST | Updated: August 6, 2026 10:12 AM IST

പ​ഴ​കു​ളം മ​ധു

റാ​ന്നി: പ​മ്പ ന​ദി​യി​ൽ നി​ന്ന് മ​ണ​ൽ വാ​രു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തെ പി​ന്തു​ണ​ച്ച് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ രം​ഗ​ത്ത്. മ​ണ​ൽ വാ​രു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം റാ​ന്നി​യി​ല​ട​ക്ക​മു​ള്ള വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണെ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.

മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ രാ​ഷ്ട്രീ​യം നോ​ക്കാ​തെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യം മ​റ​ന്ന് എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്കേ​ണ്ട സ​മ​യ​ത്ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും അ​നാ​വ​ശ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും മ​ധു കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ജി​ല്ല​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും ത​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്നാ​യി​രു​ന്നു ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. ദു​ര​ന്ത​മേ​ഖ​ല​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വെ​റും 'ഷൂ​ട്ടിം​ഗ്' ആ​ണെ​ന്നും മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ലൊ​ക്കേ​ഷ​നു​ക​ളി​ൽ എ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചിരുന്നു.

Tags : PazhakulamMadhu Congress Pamba Flood KUJaneeshkumar

Recent News

Corehub Up