x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വിരമിച്ച എംഎൻഎസ് അംഗങ്ങൾക്ക് എക്സ് സർവീസ് മെൻ പദവി


Published: February 13, 2026 12:29 AM IST | Updated: February 13, 2026 12:29 AM IST

ചെ​ങ്ങ​ന്നൂ​ർ: മി​ലി​ട്ട​റി ന​ഴ്‌​സിം​ഗ് സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ച്ച​വ​ർ​ക്ക് എ​ക്സ് സ​ർ​വീ​സ് മെ​ൻ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് അം​ഗീ​കാ​രം. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ന​ട​ത്തി​യ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

എ​ക്സ് സ​ർ​വീ​സ് മെ​ൻ (റീ-​ഡി​പ്ലോ​യ്മെന്‍റ് ഇ​ൻ സെ​ൻ​ട്ര​ൽ സി​വി​ൽ സ​ർ​വീ​സ​സ് ആ​ൻഡ്​പോ​സ്റ്റ്സ്) അ​മെ​ൻ​ഡ്മെന്‍റ് റൂ​ൾ​സ്, 2026 വ​ഴി​യാ​ണ് ഈ ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. വി​ര​മി​ച്ച എം​എൻ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​നി മു​ത​ൽ ഔ​ദ്യോ​ഗി​ക​മാ​യി എ​ക്സ് സ​ർ​വീ​സ് മെ​ൻ പ​ദ​വി ല​ഭി​ക്കും.

​ മു​ൻ സൈ​നി​ക​ർ​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും കേ​ന്ദ്ര സി​വി​ൽ സ​ർ​വീ​സു​ക​ളി​ലെ പു​ന​ർ​നി​യ​മ​ന​ത്തി​നും ഇ​വ​ർ അ​ർ​ഹ​രാ​യി​രി​ക്കും. 1986 ഒ​ക്‌ടോ​ബ​റി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം ഇ​വ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് എം​പി ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്.

Tags : Retired MNS ExServicemen status members

Recent News

Corehub Up