x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്‌റ്റിൽ


Published: December 29, 2025 02:30 PM IST | Updated: December 29, 2025 02:30 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്‌റ്റിൽ. എ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എന്നാണ് പത്മകുമാറിന്‍റെ മൊഴി.

കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ഇരുവരും മുൻകൂർജാമ്യത്തിന് നീക്കം നടത്തവേയാണ് വിജയകുമാറിനെതിരേയുള്ള നടപടി.

Tags : Sabarimala gold robbery Devaswom Board Vijayakumar arrest

Recent News

Corehub Up