x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് ഗ​ണേ​ഷ്കു​മാ​റി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​മ​ല്ല; പോ​ലീ​സ് ഇ​ട​പെ​ടാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് യ​ദു​കൃ​ഷ്ണ​ൻ


Published: March 9, 2026 06:34 PM IST | Updated: March 9, 2026 06:34 PM IST

കൊ​ല്ലം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‍​കു​മാ​റി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കെ​എ​സ്‍​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യ​ദു​കൃ​ഷ്ണ​ൻ. ഗ​ണേ​ഷ്‌​കു​മാ​റി​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യ​ദു​കൃ​ഷ്ണ​ൻ.

ഇ​ത് മ​ന്ത്രി​യു​ടെ വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​മ​ല്ലെ​ന്നും ഗ​ണേ​ഷ്‍​കു​മാ​റി​ന്‍റെ ഡ്രൈ​വ​റും മ​റ്റ് സ്റ്റാ​ഫു​ക​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു​വെ​ന്നും യ​ദു​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. 112ൽ ​വി​ളി​ച്ച​ശേ​ഷം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ പോ​ലീ​സ് മ​റ്റൊ​ന്നും ചെ​യ്തി​ല്ലെ​ന്നും യ​ദു​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ താ​ൻ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​ട്ടും മ​ന്ത്രി വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. വാ​ള​ക​ത്ത് ന​ട​ന്ന​ത് ഗൗ​ര​വ​മു​ള്ള സം​ഭ​വ​മാ​ണെ​ന്നും മ​ന്ത്രി​യു​ടെ ഭാ​ര്യ​യെ ആ​ക്ര​മി​ച്ചു​വെ​ന്നും യ​ദു​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

മൊ​ബൈ​ൽ പി​ടി​ച്ചു വാ​ങ്ങാ​ൻ ഡ്രൈ​വ​ർ ശാ​ന്ത​ൻ ശ്ര​മി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ട​പെ​ടാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും യ​ദു​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : kb ganesh kumar ldf ksu kerala police

Recent News

Corehub Up