x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ ബിൽ: മഹിളാ കോൺഗ്രസ് മാർച്ച് നടത്തി


Published: April 23, 2026 11:02 PM IST | Updated: April 23, 2026 11:02 PM IST

തിരുവനന്തപുരം: വനിത സംവരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും നിലവിലുള്ള അംഗസംഖ്യയിൽ പാർലമെന്‍റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്ത്രീകൾ സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വനിത സംവരണത്തിന്‍റെ പേരിൽ പ്രധാനമന്ത്രി സ്ത്രീകളെ കബളിപ്പിക്കുകയാണെന്ന് അവർ പറഞ്ഞു. നിലവിലെ അംഗസംഖ്യക്ക് അനുസൃതമായി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജെബി മേത്തർ മുന്നറിയിപ്പു നൽകി.

കെപിസിസി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കെ.പിസിസി ജനറൽ സെക്രട്ടറി ആർ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഗായത്രി വി. നായർ, സംസ്ഥാന ഭാരവാഹികളായ
അനിത. എൽ ,ബിന്ദു ചന്ദ്രൻ, ഷാമില ബീഗം, ദീപ അനിൽ, ഷെമി ഷംനാദ്, ഗ്ലാഡിസ് അലക്സ്‌ ജില്ലാ പ്രസിഡന്റുമാരായ ഫെബ സുദർശൻ, ബബിത ജയൻ, ബെറ്റി ടോജോ, സുനീല സിബി, നിർമല ടി, സിന്ധു രാധാകൃഷ്ണൻ, ഷഹർബാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Tags : Womens Bill Mahila Congress march

Recent News

Corehub Up