x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലാവസ്ഥാ നടപടികൾ ലക്ഷ്യത്തിൽനിന്ന് ഏറെ അകലെ

ഡോ. ​​​​​ജോ​​​​​സ് ജോ​​​​​സ​​​​​ഫ്
Published: June 5, 2026 12:39 AM IST | Updated: June 5, 2026 12:40 AM IST

‘കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക്കുവേ​​​​​ണ്ടി​​​​​യു​​​​​ള്ള ആ​​​​​ഗോ​​​​​ള ആ​​​​​ഹ്വാ​​​​​നം’ എ​​​​​ന്ന​​​​​താ​​​​​ണ് 2026ലെ ​​​​​ലോ​​​​​ക പ​​​​​രി​​​​​സ്ഥി​​​​​തി ദി​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​മേ​​​​​യം. ‘ഇ​​​​​പ്പോ​​​​​ൾ കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യ്ക്കാ​​​​​യി’ എ​​​​​ന്ന ഹാ​​​​​ഷ് ടാ​​​​​ഗ് ആ​​​​​ഗോ​​​​​ള പ്ര​​​​​ചാ​​​​​ര​​​​​ണ മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​മാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു.

കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ടാ​​​​​ൻ പ്രാ​​​​​യോ​​​​​ഗി​​​​​ക പ​​​​​രി​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ണെ​​​​​ന്നും കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം ചെ​​​​​റു​​​​​ക്കാ​​​​​ൻ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്ന് ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള ആ​​​​​ളു​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ത് ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്യു​​​​​ന്നു. കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ചി​​​​​ന്തി​​​​​ക്കാ​​​​​നു​​​​​ള്ള ഒ​​​​​രു മാ​​​​​ർ​​​​​ഗം, ഈ ​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ ന​​​​​മു​​​​​ക്ക് ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​മാ​​​​​യ സ്ഥ​​​​​ല​​​​​ത്തി​​​​​ന്‍റെ അ​​​​​തി​​​​​രു​​​​​ക​​​​​ൾ അ​​​​​തി​​​​​വേ​​​​​ഗം കു​​​​​റ​​​​​ഞ്ഞുവ​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ്.​

ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​നി​​​​​ല​​​​​യി​​​​​ലെ വ​​​​​ർ​​​​​ധ​​​​​ന​​​​​ വ്യ​​​​​വ​​​​​സാ​​​​​യവി​​​​​പ്ല​​​​​വ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​വു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മ്പോ​​​​​ൾ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​ൽ താ​​​​​ഴെ പി​​​​​ടി​​​​​ച്ചുനി​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു 2015ലെ ​​​​​പാ​​​​​രീ​​​​​സ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ട​​​​​മ്പ​​​​​ടി​​​​​യി​​​​​ലെ തീ​​​​​രു​​​​​മാ​​​​​നം. ആ​​​​​ഗോ​​​​​ള ശ​​​​​രാ​​​​​ശ​​​​​രി താ​​​​​പ​​​​​നി​​​​​ല 2026നും 2030​​​​നും ഇ​​​​​ട​​​​​യി​​​​​ൽ 1850-1900 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ ശ​​​​​രാ​​​​​ശ​​​​​രി​​​​​യേ​​​​​ക്കാ​​​​​ൾ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് ഉ​​​​​യ​​​​​രാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് ലോ​​​​​ക കാ​​​​​ലാ​​​​​വ​​​​​സ്ഥാ സം​​​​​ഘ​​​​​ട​​​​​ന ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം അ​​​​​വ​​​​​സാ​​​​​നം പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.​ ഇ​​​​​ത് 1.9 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസ് വ​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്നേ​​​​​ക്കാം.​

ലോ​​​​​കം അ​​​​​തി​​​​​വേ​​​​​ഗം കാ​​​​​ലാ​​​​​വ​​​​​സ്ഥാ അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ആ​​​​​ഗോ​​​​​ള താ​​​​​പ​​​​​നി​​​​​ല​​​​​യി​​​​​ലെ വ​​​​​ർ​​​​​ധ​​​​​ന​​​​​ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​ൽ പി​​​​​ടി​​​​​ച്ചുനി​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ ലോ​​​​​കം ഏ​​​​​റെ പി​​​​​ന്നി​​​​​ലാ​​​​​ണെ​​​​​ന്ന് വേ​​​​​ൾ​​​​​ഡ് റി​​​​​സോ​​​​​ഴ്സ​​​​​സ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ‍്യൂ​​​​​ട്ട് ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ‘സ്റ്റേ​​​​​റ്റ് ഓ​​​​​ഫ് ക്ലൈ​​​​​മ​​​​​റ്റ് ആ​​​​​ക്‌​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് 2025’ൽ ​​​​​പ​​​​​റ​​​​​യു​​​​​ന്നു. ​കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ 45 സൂ​​​​​ച​​​​​ക​​​​​ങ്ങ​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​ന്നി​​​​​ൽ​​​​പോ​​​​​ലും കാ​​​​​ര്യ​​​​​മാ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ല്ല.

◄ നീ​​​​​തിപൂ​​​​​ർ​​​​​വ​​​​​ക​​​​​മാ​​​​​യ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം അ​​​​​ക​​​​​ലെ ►

പാ​​​​​രീ​​​​​സ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ട​​​​​മ്പ​​​​​ടി നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന് 10 വ​​​​​ർ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള മ​​​​​നു​​​​​ഷ്യപ്രേ​​​​​രി​​​​​ത ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക ഉ​​​​​ത്സ​​​​​ർ​​​​​ജ​​​​​നം ഉ​​​​​യ​​​​​ർ​​​​​ന്ന അ​​​​​ള​​​​​വി​​​​​ൽ ത​​​​​ന്നെ തു​​​​​ട​​​​​രു​​​​​ന്നു.​ വ്യ​​​​​വ​​​​​സാ​​​​​യ വി​​​​​പ്ല​​​​​വ കാ​​​​​ല​​​​​ഘ​​​​​ട്ടം തു​​​​​ട​​​​​ങ്ങു​​​​​മ്പോ​​​​​ൾ 278 പി​​​​പി​​​​എം ​മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലെ കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്ലൈ​​​​​ഡ് സാ​​​​​ന്ദ്ര​​​​​ത. 2026ൽ ​​​​അ​​​​​ത് 431 പി​​​​പി​​​​എം ​എ​​​​​ന്ന റി​​​​​ക്കാ​​​​ർ​​​​​ഡ് നി​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്നു.

കാ​​​​​ലാ​​​​​വ​​​​​സ്ഥാ ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം അ​​​​​തി​​​​​വേ​​​​​ഗം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് ബ​​​​​ദ​​​​​ൽ ഊ​​​​​ർ​​​​​ജ സ്രോത​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​യ​​​​​ണം. സ​​​​​മ്പ​​​​​ദ് വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ വി​​​​​വി​​​​​ധ വ​​​​​ശ​​​​​ങ്ങ​​​​​ൾ ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്തു​​​​കൊ​​​​​ണ്ടു​​​​​ള്ള ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു മാ​​​​​റ്റ​​​​​ത്തെ ‘നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ​​​​​ക​​​​​മാ​​​​​യ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം’ എ​​​​​ന്ന് വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. സൗ​​​​​രോ​​​​​ർ​​​​​ജ​​​​​മാ​​​​​ണ് അ​​​​​തി​​​​​വേ​​​​​ഗം വ​​​​​ള​​​​​രു​​​​​ന്ന ബ​​​​​ദ​​​​​ൽ ഊ​​​​​ർ​​​​​ജ​​​​സ്രോ​​​​​ത​​​​​സ്.​ വൈ​​​​​ദ്യു​​​​​തി ഉ​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ സൗ​​​​​രോ​​​​​ർ​​​​​ജ​​​​ത്തി​​​​​ന്‍റെ​​​​​യും കാ​​​​​റ്റി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള ഊ​​​​​ർ​​​​​ജ​​​​​ത്തി​​​​​ന്‍റെ​​​​​യും പ​​​​​ങ്ക് 2020നു ​​​​​ശേ​​​​​ഷം പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം ശ​​​​​രാ​​​​​ശ​​​​​രി 13 ശ​​​​​ത​​​​​മാ​​​​​നം എ​​​​​ന്ന നി​​​​​ര​​​​​ക്കി​​​​​ൽ വ​​​​​ള​​​​​രു​​​​​ന്നു. ​എ​​​​​ന്നാ​​​​​ൽ, കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ടാ​​​​​നു​​​​​ള്ള 2030ലെ ​​​​​ല​​​​​ക്ഷ്യം നേ​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ഈ ​​​​​മേ​​​​​ഖ​​​​​ല പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം 29 ശ​​​​​ത​​​​​മാ​​​​​നം എ​​​​​ന്ന വ​​​​​ള​​​​​ർ​​​​​ച്ചാനി​​​​​ര​​​​​ക്കെ​​​​​ങ്കി​​​​​ലും കൈ​​​​​വ​​​​​രി​​​​​ക്ക​​​​​ണം.

എ​​​​​ണ്ണ, ഗ്യാ​​​​​സ്, ക​​​​​ൽ​​​​​ക്ക​​​​​രി എ​​​​​ന്നീ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ ഖ​​​​​ജ​​​​​നാ​​​​​വി​​​​​ൽനി​​​​​ന്നു​​​​​ള്ള ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം പാ​​​​​രീ​​​​​സ് ഉ​​​​​ട​​​​​മ്പ​​​​​ടി നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​​​ ശേ​​​​​ഷം കു​​​​​ത്ത​​​​​നെ കു​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ന് പ​​​​​ക​​​​​രം ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു​​​​ത​​​​​ന്നെ നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.​ ക​​​​​ഴി​​​​​ഞ്ഞ 10 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ത്പാ​​​​​ദ​​​​​നം, ഉ​​​​​പ​​​​​ഭോ​​​​​ഗം എ​​​​​ന്നി​​​​​വ​​​​​യ്ക്കു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം, ആ​​​​​ഭ്യ​​​​​ന്ത​​​​​ര-​​​​രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​ക​​​​​സ​​​​​ന ധ​​​​​ന​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം എ​​​​​ന്നി​​​​​വ പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം ശ​​​​​രാ​​​​​ശ​​​​​രി 75 ബി​​​​​ല്യ​​​​​ൺ ഡോ​​​​​ള​​​​​ർ എ​​​​​ന്ന നി​​​​​ര​​​​​ക്കി​​​​​ൽ വ​​​​​ർ​​​​​ധി​​​​​ച്ചു. വ​​​​​ൻ​​​​​കി​​​​​ട എ​​​​​ണ്ണ​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​നു വ​​​​​ഴ​​​​​ങ്ങി സർക്കാരു​​​​ക​​​​​ൾ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ ന​​​​​യം തു​​​​​ട​​​​​രു​​​​​ക​​​​​യും ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ വെ​​​​​ള്ളം ചേ​​​​​ർ​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​ണ്.

സി​​​​​മ​​​​​ന്‍റ് വ്യ​​​​​വ​​​​​സാ​​​​​യം ആ​​​​​ഗോ​​​​​ള ഹ​​​​​രി​​​​​തഗൃ​​​​​ഹ വാ​​​​​ത​​​​​ക വി​​​​​സ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​ന്‍റെ എ​​​​ട്ടു ശ​​​​​ത​​​​​മാ​​​​​ന​​​​​വും സ്റ്റീ​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യം ഏ​​​​​ഴ് ശ​​​​​ത​​​​​മാ​​​​​ന​​​​​വും സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്യു​​​​​ന്നു. 2017ന് ​​​​​ശേ​​​​​ഷം സ്റ്റീ​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ൽനി​​​​​ന്നു​​​​​മു​​​​​ള്ള കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്സൈ​​​​​ഡ് ഉ​​​​​ത്സ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​ന്‍റെ തീ​​​​​വ്ര​​​​​ത ക്ര​​​​​മേ​​​​​ണ വ​​​​​ർ​​​​​ധി​​​​​ച്ചുവ​​​​​രു​​​​​ന്നു. സി​​​​​മ​​​​​ന്‍റ് വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള ഉ​​​​​ത്സ​​​​​ർ​​​​​ജ​​​​​നം കു​​​​​റ​​​​​യ്ക്കാ​​​​​നു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും നി​​​​​ശ്ച​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്. ഈ ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ 2030ഓ​​​​​ടെ ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലെ​​​​​ത്ത​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ന​​​​​ത്തേ​​​​​തി​​​​​ന്‍റെ പത്തി​​​​​ര​​​​​ട്ടി വേ​​​​​ഗം കൈ​​​​​വ​​​​​രി​​​​​ക്ക​​​​​ണം.

◄മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​തെ ക​​​​​ൽ​​​​​ക്ക​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗം►

ഊ​​​​​ർ​​​​​ജോ​​​​ത്പാ​​​​​ദ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഹ​​​​​രി​​​​​തഗൃ​​​​​ഹ വാ​​​​​ത​​​​​ക വി​​​​​സ​​​​​ർ​​​​​ജ​​​​​നം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് ക​​​​​ൽ​​​​​ക്ക​​​​​രി​​​​​യി​​​​​ൽ​​​​നി​​​​​ന്നാ​​​​​ണ്.​ മ​​​​​നു​​​​​ഷ്യപ്രേ​​​​​രി​​​​​ത ഹ​​​​​രി​​​​​തഗൃ​​​​​ഹ വാ​​​​​ത​​​​​ക ഉ​​​​​ത്സ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വൃ​​​​​ത്തി​​​​​കെ​​​​​ട്ട ഉ​​​​​റ​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ് ക​​​​​ൽ​​​​​ക്ക​​​​​രി. ഇ​​​​​ത് കാ​​​​​ർ​​​​​ബ​​​​​ൺ തീ​​​​​വ്ര​​​​​ത ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ലു​​​​​ള്ള ഊ​​​​​ർ​​​​​ജ​​​​​സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​ണ്. പ്ര​​​​​ധാ​​​​​ന ഹ​​​​​രി​​​​​തഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​യ മി​​​​​ഥേ​​​​​യ്ൻ ക​​​​​ൽ​​​​​ക്ക​​​​​രി ഖ​​​​​നി​​​​​ക​​​​​ളി​​​​​ൽ വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​ക്കി​​​​​ട​​​​​പ്പു​​​​​ണ്ട്.​ ക​​​​​ൽ​​​​​ക്ക​​​​​രി ഖ​​​​​നി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ മി​​​​​ഥേ​​​​​യ്ൻ വി​​​​​സ​​​​​ർ​​​​​ജി​​​​​ക്കു​​​​​ന്ന ഏ​​​​​ഴ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​ണ് ഇ​​​​​ന്ത്യ. 2019ൽ ​​​​​ആ​​​​​ഗോ​​​​​ള വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന്‍റെ 37 ശ​​​​​ത​​​​​മാ​​​​​നം ക​​​​​ൽ​​​​​ക്ക​​​​​രി​​​​​യി​​​​​ൽ നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ൽ 2024ൽ ​​​​​അ​​​​​ത് 34 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി കു​​​​​റ​​​​​ഞ്ഞു. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഊ​​​​​ർ​​​​​ജോ​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ ക​​​​​ൽ​​​​​ക്ക​​​​​രി​​​​​യു​​​​​ടെ പ​​​​​ങ്ക് 70 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ഏ​​​​​റെ വ​​​​​രും.​

പാ​​​​​രീ​​​​​സ് ഉ​​​​​ട​​​​​മ്പ​​​​​ടി​​​​​യു​​​​​ടെ ല​​​​​ക്ഷ്യം കൈ​​​​​വ​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ൽ​​​​​ക്ക​​​​​രി അ​​​​​ധി​​​​​ഷ്ഠി​​​​​ത വൈ​​​​​ദ്യു​​​​​തി​​​​​യു​​​​​ടെ വി​​​​​ഹി​​​​​തം 10 മ​​​​​ട​​​​​ങ്ങ് വേ​​​​​ഗ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​യു​​​​​ക​​​​​യും 2030 ആ​​​​​കു​​​​​മ്പോ​​​​​ഴേ​​​​​ക്കും നാ​​​​ലു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​യി താ​​​​​ഴു​​​​​ക​​​​​യും വേ​​​​​ണം.​ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ക​​​​​ൽ​​​​​ക്ക​​​​​രി ഖ​​​​​നി​​​​​ക​​​​​ൾ ഘ​​​​​ട്ടംഘ​​​​​ട്ട​​​​​മാ​​​​​യി അ​​​​​ട​​​​​ച്ചുപൂ​​​​​ട്ട​​​​​ണം.​ പു​​​​​തി​​​​​യ​​​​​ത് തു​​​​​റ​​​​​ക്ക​​​​​രു​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ പു​​​​​രോ​​​​​ഗ​​​​​തി തി​​​​​ക​​​​​ച്ചും മ​​​​​ന്ദ​​​​​ഗ​​​​​തി​​​​​യി​​​​​ലാ​​​​​ണ്.

◄കു​​​​​റ​​​​​യാ​​​​​തെ വ​​​​​ന​​​​​ന​​​​​ശീ​​​​​ക​​​​​ര​​​​​ണം►

ലോ​​​​​ക​​​​​ത്ത് ഓ​​​​​രോ മി​​​​​നി​​​​​റ്റി​​​​​ലും 22 ഫു​​​​​ട്ബോ​​​​​ൾ ഗ്രൗ​​​​​ണ്ടു​​​​​ക​​​​​ളു​​​​​ടെ വി​​​​​സ്തൃ​​​​​തി​​​​​യി​​​​​ലു​​​​​ള്ള വ​​​​​ന​​​​​ഭൂ​​​​​മി ന​​​​​ശി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു.​​ വ​​​​​ന​​​​​ന​​​​​ശീ​​​​​ക​​​​​ര​​​​​ണ​​​​​വും വ​​​​​ന​​​ശോ​​​​​ഷ​​​​​ണ​​​​​വും ത​​​​​ട​​​​​ഞ്ഞു​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത് കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്.​​ ലോ​​​​​ക​​​​​ത്തി​​​​​ലെ വ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 870 ജി​​​​​ഗാ​​ ട​​​​​ൺ കാ​​​​​ർ​​​​​ബ​​​​​ൺ സം​​​​​ഭ​​​​​രി​​​​​ച്ച് സൂ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.1850 മു​​​​​ത​​​​​ൽ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ത്തി​​​​​ച്ച​​​​​തി​​​​​ലൂ​​​​​ടെ പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​പ്പെ​​​​​ട്ട​​​​​തി​​​ന്‍റെ ഇ​​​​​ര​​​​​ട്ടി​​​​​യോ​​​​​ളം വ​​​​​രു​​​​​മി​​​​​ത്. ഈ ​​​​​കാ​​​​​ർ​​​​​ബ​​​​​ൺ സം​​​​​ഭ​​​​​ര​​​​​ണി​​​​​യി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് മൂ​​​​​ന്നി​​​​​ലൊ​​​​​രു ഭാ​​​​​ഗ​​​​​വും മാ​​​​​നു​​​​​ഷി​​​​​ക പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ൽ എ​​​​​പ്പോ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​പ്പെ​​​​​ടാ​​​​​വു​​​​​ന്ന ദു​​​​​ർ​​​​​ബ​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്.

2015ലെ ​​​​​പാ​​​​​രീ​​​​​സ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഉ​​​​​ട​​​​​മ്പ​​​​​ടി നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​​​തി​​​​​നു ശേ​​​​​ഷ​​​​​വും വ​​​​​ൻ​​​​​കി​​​​​ട വ്യ​​​വ​​​​​സാ​​​​​യ പ്രോ​​​​​ജ​​​​​ക്ടു​​​​​ക​​​​​ൾ, വ​​​​​ൻ​​​​​കി​​​​​ട കൃ​​​​​ഷി​​​​​ത്തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ, അ​​​​​ടി​​​​​സ്ഥാ​​​​​നസൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്കാ​​​​​യി വ​​​​​ന​​​​​ഭൂ​​​​​മി എ​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് കാ​​​​​ര്യ​​​​​മാ​​​​​യ മാ​​​​​റ്റ​​​​​മി​​​​​ല്ലാ​​​​​തെ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. 2017ൽ 10.7 ​​​ദ​​​​​ശ​​​​​ല​​​​​ക്ഷം ഹെ​​​​​ക്ട​​​​​ർ വ​​​​​നം എ​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു. 2024ൽ ​​​ഇ​​​​​ത് 8.1 ദ​​​​​ശ​​​​​ല​​​​​ക്ഷം ഹെ​​​​​ക്ട​​​​​റാ​​​​​യി കു​​​​​റ​​​​​ഞ്ഞു. കാ​​​​​ലാ​​​​​വ​​​​​സ്ഥാ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ വ​​​​​ന​​​​​ന​​​​​ശീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ തോ​​​​​ത് 2030ഓ​​​​​ടെ ഇ​​​​​ന്ന​​​​​ത്തേ​​​​​തി​​​​​ൽ​​​നി​​​​​ന്ന് ഒ​​​മ്പ​​​ത് ഇ​​​​​ര​​​​​ട്ടി​​​​​യെ​​​​​ങ്കി​​​​​ലു​​​​​മാ​​​​​യി കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യും തു​​​​​ട​​​​​ർ​​​​​ന്ന് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം.

◄ഉ​​​​​യ​​​​​രാ​​​​​തെ സ്വ​​​​​കാ​​​​​ര്യ കാ​​​​​ലാ​​​​​വ​​​​​സ്ഥാ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം►

വി​​​​​വി​​​​​ധ കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​തി​​​​​രോ​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് 2030ഓ​​​​​ടെ കു​​​​​റ​​​​​ഞ്ഞ​​​​​ത് 3.1 ല​​​​​ക്ഷം കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ സ്വ​​​​​കാ​​​​​ര്യ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം വേ​​​​​ണ്ടിവ​​​​​രും. 2024​​ൽ ​​​ഇ​​​​​ത് 1.3 ല​​​​​ക്ഷം കോ​​​​​ടി ഡോ​​​​​ള​​​​​റാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു. ​​ചൈ​​​​​ന, യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നാ​​​​​ണ് സീ​​​​​റോ കാ​​​​​ർ​​​​​ബ​​​​​ൺ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റാ​​​​​നു​​​​​ള്ള സ്വ​​​​​കാ​​​​​ര്യ ധ​​​​​നസ​​​​​ഹാ​​​​​യ​​​​​ത്തി​​​​​ന്‍റെ ഏ​​​​​റി​​​​​യപ​​​​​ങ്കും വ​​​​​രു​​​​​ന്ന​​​​​ത്. 2030ലെ ​​​​​കാ​​​​​ലാ​​​​​വ​​​​​സ്ഥാ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ര​​​​​ണ്ട​​​​​ര ഇ​​​​​ര​​​​​ട്ടി​​​​​യെ​​​​​ങ്കി​​​​​ലു​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്ത​​​​​ണം.​​ കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന ല​​​​​ഘൂ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നുവേ​​​​​ണ്ടി​​​​​യാ​​​​​ണ് നി​​​​​ല​​​​​വി​​​​​ലെ സ്വ​​​​​കാ​​​​​ര്യ മൂ​​​​​ല​​​​​ധ​​​​​ന നി​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​ൽ ഏ​​​​​റെ​​​​​യും.

കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തോ​​​​​ടു​​​​​ള്ള പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ട​​​​​ലി​​​​​നും പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​നും ന​​​​​ൽ​​​​​കു​​​​​ന്ന ഫ​​​​​ണ്ട് തീ​​​​​രെ അ​​​​​പ​​​​​ര്യാ​​​​​പ്ത​​​​​മാ​​​​​ണ്. ഗ്രീ​​​​​ൻ ഹൈ​​​​​ഡ്ര​​​​​ജ​​​​​ൻ, വാ​​​​​യു​​​​​വി​​​​​ൽനി​​​​​ന്നു കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്സൈ​​​​​ഡ് നേ​​​​​രി​​​​​ട്ട് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള (ഡ​​​​​യ​​​​​റ​​​​​ക്ട് എ​​​​​യ​​​​​ർ കാ​​​​​പ്ച്ച​​​​​ർ ) സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്കും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട നി​​​​​ര​​​​​ക്കി​​​​​ൽ വ​​​​​ള​​​​​ർ​​​​​ച്ച കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ല.​​ ഇ​​​​​ന്ത്യ 2070ഓ​​​​​ടെ ‘നെ​​​​​റ്റ് സീ​​​​​റോ’ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

നീ​​​​​തി ആ​​​​​യോ​​​​​ഗ് 2026 ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​കാ​​​​​രം ഇ​​​​​തി​​​​​ന് 22.7 ല​​​​​ക്ഷം കോ​​​​​ടി ഡോ​​​​​ള​​​​​ർ നി​​​​​ക്ഷേ​​​​​പം വേ​​​​​ണ്ടിവ​​​​​രും.​​ ഇ​​​​​തി​​​​​ന് വ​​​​​രും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം 50,000 കോ​​​​​ടി ഡോ​​​​​ള​​​​​ർ എ​​​​​ന്ന നി​​​​​ര​​​​​ക്കി​​​​​ൽ നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്ത​​​​​ണം. എ​​​​​ന്നാ​​​​​ൽ, 13,700 കോ​​​​​ടി ഡോ​​​​​ള​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് നി​​​​​ല​​​​​വി​​​​​ലെ പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷ നി​​​​​ക്ഷേ​​​​​പം. ഇ​​​​​തി​​​​​ന്‍റെ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ഏ​​​​​റെ​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര നി​​​​​ക്ഷേ​​​​​പ​​​​​മാ​​​​​ണ്. വി​​​​​ദേ​​​​​ശ നി​​​​​ക്ഷേ​​​​​പം കാ​​​​​ര്യ​​​​​മാ​​​​​യി വ​​​​​രു​​​​​ന്നി​​​​​ല്ല.

ഫ​​​​​ണ്ടിം​​​ഗ് ഇ​​​​​ല്ലാ​​​​​തെ ക്ലൈ​​​​​മ​​​​​റ്റ് സ്മാ​​​​​ർ​​​​​ട്ട് കൃ​​​​​ഷി

അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്സൈ​​​​​ഡ് പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ലി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ് കൃ​​​​​ഷി.​​​​​ ആ​​​​​ഗോ​​​​​ള ത​​​​​ല​​​​​ത്തി​​​​​ൽ ഹ​​​​​രി​​​​​ത​​​​​ഗൃ​​​​​ഹ വാ​​​​​ത​​​​​ക വി​​​​​സ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​ന്‍റെ 18 ശ​​​​​ത​​​​​മാ​​​​​നം കൃ​​​​​ഷി​​​​​യി​​​​​ലും അ​​​​​നു​​​​​ബ​​​​​ന്ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും നി​​​​​ന്നാ​​​​​ണെ​​​​​ന്ന് ലോ​​​​​ക ഭ​​​​​ക്ഷ്യ കാ​​​​​ർ​​​​​ഷി​​​​​ക സം​​​​​ഘ​​​​​ട​​​​​ന ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഇ​​​​​ത് 14 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന​​​​​ടു​​​​​ത്താ​​​​​ണ്. ക​​​​​ന്നു​​​​​കാ​​​​​ലി വ​​​​​ള​​​​​ർ​​​​​ത്ത​​​​​ൽ, നെ​​​​​ൽ​​​​​കൃ​​​​​ഷി എ​​​​​ന്നി​​​​​വ മി​​​​​ഥെ​​​​​യ്ൻ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ഉ​​​​​റ​​​​​വി​​​​​ട​​​​​ങ്ങ​​​​​ളാ​​​​​ണ്. രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ, പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് നൈ​​​​​ട്ര​​​​​ജ​​​​​ൻ വ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​യോ​​​​​ഗം നൈ​​​​​ട്ര​​​​​സ് ഓ​​​​​ക്സൈ​​​​​ഡ് പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ലി​​​​​ന് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു.

ആ​​​​​ഗോ​​​​​ള മി​​​​​ഥെയ്ൻ, നൈ​​​​​ട്ര​​​​​സ് ഓ​​​​​ക്സൈ​​​​​ഡ് വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ 50 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലേ​​​​​റെ ഉ​​​​​ത്സ​​​​​ർ​​​​​ജ​​​​​ന​​​​​ത്തി​​​​​നും കാ​​​​​ര​​​​​ണം കൃ​​​​​ഷി​​​​​യാ​​​​​ണ്. 2030ലെ ​​​​​കാ​​​​​ലാ​​​​​വ​​​​​സ്ഥാ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ രാ​​​​​സ​​​​​വ​​​​​ള പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ ഹ​​​​​രി​​​​​തഗൃ​​​​​ഹ വാ​​​​​ത​​​​​ക വി​​​​​സ​​​​​ർ​​​​​ജ​​​​​നം 1.2 ഇ​​​​​ര​​​​​ട്ടി വേ​​​​​ഗ​​​​​ത്തി​​​​​ലും നെ​​​​​ൽ​​​​​കൃ​​​​​ഷി​​​​​യി​​​​​ൽ ആ​​​​​റ് ഇ​​​​​ര​​​​​ട്ടി വേ​​​​​ഗ​​​​​ത്തി​​​​​ലും കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.​​ കൃ​​​​​ഷി​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​​​ള്ള ഹ​​​​​രി​​​​​തഗൃ​​​​​ഹ വാ​​​​​ത​​​​​ക വി​​​​​സ​​​ർ​​​​​ജ​​​​​നം കു​​​​​റ​​​​​യ്ക്കാ​​​​​നു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ അ​​​​​നു​​​​​രൂ​​​​​പ​​​​​ക കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ൾ പ​​​​​ല​​​​​പ്പോ​​​​​ഴും വാ​​​​​ച​​​​​ക​​​​​ത്തി​​​​​ൽ മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങു​​​​​ന്നു. പ്രാ​​​​​ദേ​​​​​ശി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ക്ലൈ​​​​​മ​​​​​റ്റ് സ്മാ​​​​​ർ​​​​​ട്ട് കൃ​​​​​ഷിരീ​​​​​തി​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള ഫ​​​​​ണ്ട് ല​​​​​ഭ്യ​​​​​മ​​​​​ല്ല.

സ​​​​​മു​​​​​ദ്ര​​​​​ങ്ങ​​​​​ളെ​​​​​യും ഓ​​​​​ർ​​​​​മി​​​​​ക്ക​​​​​ണം

ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​പ്പെ​​​​​ടു​​​​​ന്ന കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്സൈ​​​​​ഡി​​​​​ന്‍റെ 30 ശ​​​​​ത​​​​​മാ​​​​​ന​​​​​വും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത് സം​​​​​ഭ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് സ​​​​​മു​​​​​ദ്ര​​​​​ങ്ങ​​​​​ളാ​​​​​ണ്.​​ ഹ​​​​​രി​​​​​തഗൃ​​​​​ഹ വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​ടു​​​​​ങ്ങു​​​​​ന്ന അ​​​​​ധി​​​​​ക​​​​​ചൂ​​​​​ടി​​​ന്‍റെ 93 ശ​​​​​ത​​​​​മാ​​​​​ന​​​​​വും സ​​​​​മു​​​​​ദ്ര​​​​​ങ്ങ​​​​​ൾ വ​​​​​ലി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്നു. കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തെത്തു​​​​​ട​​​​​ർ​​​​​ന്ന് തീ​​​​​ര​​​​​ദേ​​​​​ശ ആ​​​​​വാ​​​​​സ വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ മൂ​​​​​ന്നി​​​​​ൽ ഒ​​​​​ന്നു മു​​​​​ത​​​​​ൽ 50 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ടുക​​​​​ഴി​​​​​ഞ്ഞു. ​​

കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ സ​​​​​മു​​​​​ദ്ര​​​​​വും തീ​​​​​ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളും സ​​​​​മു​​​​​ദ്രാ​​​​​ധി​​​​​ഷ്ഠി​​​​​ത പ​​​​​രി​​​​​ഹാ​​​​​ര മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളും പ​​​​​ല​​​​​പ്പോ​​​​​ഴും അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. ​​ശ​​​​​രി​​​​​യാ​​​​​യ ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ 2030ഓ​​​​​ടെ തീ​​​​​ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ കാ​​​​​റ്റി​​​​​ൽ​​​നി​​​​​ന്ന് ആ​​​​​ഗോ​​​​​ള ത​​​​​ല​​​​​ത്തി​​​​​ൽ 200 ഗി​​​​​ഗാ​​ വാ​​​​​ട്ട്സ് വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​വും.​​​​​

ക​​​​​ണ്ട​​​​​ൽ​​​​​ക്കാ​​​​​ടു​​​​​ക​​​​​ൾ, പ​​​​​വി​​​​​ഴ​​​​​പ്പു​​​​​റ്റു​​​​​ക​​​​​ൾ, ക​​​​​ട​​​​​ൽ​​​​​പ്പു​​​​​ല്ലു​​​​​ക​​​​​ൾ, ക​​​​​ട​​​​​ൽ​​​​​പ്പാ​​​​​യ​​​​​ലു​​​​​ക​​​​​ൾ, വേ​​​​​ലി​​​​​യേ​​​​​റ്റ ച​​​​​തു​​​​​പ്പു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ അ​​​​​ട​​​​​ങ്ങി​​​​​യ തീ​​​​​ര​​​​​ദേ​​​​​ശ-​​​സ​​​​​മു​​​​​ദ്ര ആ​​​​​വാ​​​​​സ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ ക​​​​​ര​​​​​യി​​​​​ലെ ഉ​​​​​ഷ്ണ​​​​​മേ​​​​​ഖ​​​​​ലാ വ​​​​​ന​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ൾ അ​​​​​ഞ്ചി​​​​​ര​​​​​ട്ടി അ​​​​​ള​​​​​വി​​​​​ൽ അ​​​​​ന്ത​​​​​രീ​​​​​ക്ഷ കാ​​​​​ർ​​​​​ബ​​​​​ൺ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ത്ത് സം​​​​​ഭ​​​​​രി​​​​​ക്കു​​​​​ന്നു. ‘നീ​​​​​ല കാ​​​​​ർ​​​​​ബ​​​​​ൺ’ സ​​​​​മ്പ​​​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​വും തീ​​​​​ര​​​​​ദേ​​​​​ശ ആ​​​​​വാ​​​​​സ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ സു​​​​​പ്ര​​​​​ധാ​​​​​ന സ്ഥാ​​​​​നം അ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നു.

1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസ് ജീ​​​​​വി​​​​​തശൈ​​​​​ലി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം

ആ​​​​​ഗോ​​​​​ള വ​​​​​രു​​​​​മാ​​​​​ന​​​​​വും അ​​​​​നു​​​​​ബ​​​​​ന്ധ ജീ​​​​​വി​​​​​ത​​​​​ശൈ​​​​​ലീ ഉ​​​​​ദ്‌​​​​​വ​​​​​മ​​​​​ന​​​​​വും വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​മ്പോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും സ​​​​​മ്പ​​​​​ന്ന​​​​​രാ​​​​​യ 10 ശ​​​​​ത​​​​​മാ​​​​​നം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണ് ജീ​​​​​വി​​​​​തശൈ​​​​​ലീ ഉ​​​​​പ​​​​​ഭോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട 50 ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​ദ്‌​​​​​വ​​​​​മ​​​​​ന​​​​​ത്തി​​​​​നും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ എ​​​​​ന്നു കാ​​​​​ണാം. താ​​​​​ഴെ​​​​​ത്ത​​​​​ട്ടി​​​​​ലു​​​​​ള്ള 50 ശ​​​​​ത​​​​​മാ​​​​​നം ആ​​​​​ളു​​​​​ക​​​​​ൾ ജീ​​​​​വി​​​​​ത​​​​​ശൈ​​​​​ലീ ഉപ​​​​​ഭോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഏ​​​ഴു ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​ദ്‌​​​​​വ​​​​​മ​​​​​ന​​​​​ത്തി​​​​​ന് മാ​​​​​ത്ര​​​​​മാ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ. കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​നം നേ​​​​​രി​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മൊ​​​​​പ്പം വ്യ​​​​​ക്തി​​​​​ക​​​​​ളും മ​​​​​നഃപൂ​​​​​ർ​​​​​വ​​​​​മാ​​​​​യ കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം.

വ്യ​​​​​ക്തി​​​​​ക​​​​​ൾ 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസ് ജീ​​​​​വി​​​​​തശൈ​​​​​ലി​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ക​​​​​ണം. ഇ​​​​​തി​​​​​ന് സി​​​​​സ്റ്റം മാ​​​​​റു​​​​​ന്ന​​​​​ത് കാ​​​​​ത്തു നി​​​​​ൽ​​​​​ക്കാ​​​​​തെ, അ​​​​​മി​​​​​ത​​​​​വും ആ​​​​​ഡം​​​ബ​​​​​ര​​​പൂ​​​​​ർ​​​​​ണ​​​​​വു​​​​​മാ​​​​​യ ഉ​​​​​പ​​​​​ഭോ​​​​​ക്തൃ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് മോ​​​​​ച​​​​​നം നേ​​​​​ട​​​​​ണം. ഭ​​​​​ക്ഷ​​​​​ണം, വ​​​​​സ്ത്രം, പാ​​​​​ർ​​​​​പ്പി​​​​​ടം, ഉ​​​​​പ​​​​​ഭോ​​​​​ക്തൃ വ​​​​​സ്തു​​​​​ക്ക​​​​​ൾ, ഗ​​​​​താ​​​​​ഗ​​​​​തം, വി​​​​​നോ​​​​​ദോ​​​​​പാ​​​​​ധി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി നി​​​​​ത്യ​​​​​ജീ​​​​​വി​​​​​ത​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ​​​​​ല്ലാം 1.5 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസ് ജീ​​​​​വി​​​​​തശൈ​​​​​ലി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം. അ​​​​​മി​​​​​ത​​​​​മാ​​​​​യ ഉ​​​​​പ​​​​​ഭോ​​​​​ഗം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന ഉ​​​​​പ​​​​​ഭോ​​​​​ക്‌​​​​​തൃ ജീ​​​​​വി​​​​​തശൈ​​​​​ലി​​​​​ക​​​​​ളി​​​​​ൽനി​​​​​ന്നു​​​​​മു​​​​​ള്ള മാ​​​​​റ്റം വേ​​​​​ദ​​​​​നാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ങ്കി​​​​​ലും കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ അ​​​​​നി​​​​​വാ​​​​​ര്യ​​​​​ത​​​​​യാ​​​​​ണ്.

കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തോ​​​​​ട് എ​​​​​ങ്ങ​​​​​നെ പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന​​​​​തി​​​​​നെ​​​ക്കു​​​​​റി​​​​​ച്ച് വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കും സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​ന്ന് മു​​​​​മ്പ​​​​​ത്തെ​​​​​ക്കാ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​യ ധാ​​​​​ര​​​​​ണ​​​​​യു​​​​​ണ്ട്. പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക്ക് അ​​​​​നു​​​​​രൂ​​​​​പ​​​​​ക​​​​​മാ​​​​​യ ജീ​​​​​വി​​​​​തശൈ​​​​​ലി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും കാ​​​​​ലാ​​​​​വ​​​​​സ്ഥാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ പു​​​​​തി​​​​​യ തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് ഓ​​​​​രോ പ​​​​​രി​​​​​സ്ഥി​​​​​തി ദി​​​​​ന​​​​​വും.

Tags : Climate World Environment Day action far Weather change

Recent News

Corehub Up