x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി മാനവികതയുടെ പ്രവാചകൻ

മാ​​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ (താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ്)
Published: June 2, 2026 12:15 AM IST | Updated: June 2, 2026 12:16 AM IST

ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 101-ാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന്

അ​​​​​വി​​​​​ഭ​​​​​ക്ത ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പ്ര​​​​​ഥ​​​​​മ ത​​​​​ദ്ദേ​​​​​ശീ​​​​​യ മെ​​​​​ത്രാ​​​​​നും വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​നാ സ​​​​​ന്യാ​​​​​സി​​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​ണ് ധ​​​​​ന്യ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി പി​​​​​താ​​​​​വ്. സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലും ലോ​​​​​ക​​​​​ത്തി​​​​​ലും ഫ​​​​​ല​​​​​വ​​​​​ത്താ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​വ​​​​​ധാ​​​​​ന​​​​​പൂ​​​​​ർ​​​​​വം ചി​​​​​ന്തി​​​​​ക്കു​​​​​ക​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം വ​​​​​ഴി ജ​​​​​ന​​​​​ങ്ങ​​​​​ളെ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ഒ​​​​​രു സാ​​​​​മൂ​​​​​ഹി​​​​​ക വി​​​​​പ്ല​​​​​വം കൊ​​​ണ്ടു​​​വ​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​മെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്ത സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​രി​​​​​ഷ്ക​​​​​ർ​​​​​ത്താ​​​​​വാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ സാ​​​​​മൂ​​​​​ഹി​​​​​ക സാം​​​​​സ്കാ​​​​​രി​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും അ​​​​​വ​​​​​നെ ബു​​​​​ദ്ധി​​​​​ജീ​​​​​വി​​​​​യും ക​​​​​ർ​​​​​മ​​​​​നി​​​​​ര​​​​​ത​​​​​നും ഊ​​​​​ർ​​​​​ജ​​​​​സ്വ​​​​​ല​​​​​നു​​​​​മാ​​​​​ക്കി​​​​​ത്തീ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മാ​​​​​ണ്. ഇ​​​​​ക്കാ​​​​​ര്യം ന​​​​​ന്നാ​​​​​യി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി പി​​​​​താ​​​​​വ്, ജാ​​​​​തി​​​​​ മ​​​​​ത ചി​​​​​ന്ത കൂ​​​​​ടാ​​​​​തെ കു​​​​​ചേ​​​​​ല-കു​​​​​ബേ​​​​​ര ദേ​​​​​ദ​​​​​മെ​​​​​ന്യേ എ​​​​​ല്ലാ ബാ​​​​​ലി​​​​​കാ​​​​​ബാ​​​​​ല​​ന്മാ​​​​​ർ​​​​​ക്കും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യം ഒ​​​​​രു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് റോ​​​​​മാ ന​​​​​ഗ​​​​​രി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു സ്വ​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്ക് തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത്. ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​സ്കാ​​​​​ര​​​​​മി​​​​​ല്ലാ​​​​​യ്മ​​​​​യ്ക്കും സ്വാ​​​​​ർ​​​​​ഥ​​​​​ത​​​​​യ്ക്കും കാ​​​​​ര​​​​​ണം മൂ​​​​​ല്യാ​​​​​ധി​​​​​ഷ്ഠി​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ അ​​​​​ഭാ​​​​​വ​​​മാ​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ബോ​​​​​ധ്യ​​​​​മു​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ദ​​​​​ർ​​​​​ശ​​​​​ശു​​​​​ദ്ധി​​​​​യും സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​ത​​​​​യും ന​​​​​ർ​​​​​മ​​​​​ബോ​​​​​ധ​​​​​വു​​​മു​​​​​ള്ള യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ സ​​​​​മു​​​​​ദാ​​​​​യ പു​​​​​രോ​​​ഗ​​​​​തി​​​​​ക്ക് ക​​​​​ള​​​​​മൊ​​​​​രു​​​​​ക്കും.

കു​​​​​ഞ്ഞു ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ലേ​​​​​ഖി​​​​​ത​​​​​മാ​​​​​കു​​​​​ന്ന സ​​​​​ത്യ​​​​​ധ​​​​​ർ​​​​​മാ​​​​​ദി സ​​​​​നാ​​​​​ത​​​​​ന​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ യു​​​​​വ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ക​​​​​വാ​​​​​ട​​​​​ത്തി​​​​​ൽ എ​​​​​ത്തു​​​​​ന്പോ​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്ക് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നോ​​​​​ർ​​​​​ജ​​​​​മാ​​​​​യി​​​ത്തീ​​​​​രും. കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​മാ​​​​​ണ് ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും സ​​​​​ഭ​​​​​യു​​​​​ടെ​​​​​യും നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മെ​​​​​ന്ന് വ​​​​​ന്ദ്യ​​​​​പി​​​​​താ​​​​​വ് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു. ഈ ​​​​​ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​ത്തോ​​​​​ടെ, ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​റി​​​​​വു​​​​​കൊ​​​ണ്ട് സ​​​​​ന്പ​​​​​ന്ന​​​​​രാ​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം ഇം​​​​​ഗ്ലീ​​​​​ഷ്, മ​​​​​ല​​​​​യാ​​​​​ളം വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ സ്ഥാ​​​​​പി​​​​​ച്ചു. കേ​​​​​വ​​​​​ലം ഭൗ​​​​​തി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ൽ​​​​​മാ​​​​​ത്രം വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തെ ത​​​​​ള​​​​​ച്ചി​​​​​ടാ​​​​​തെ ദൈ​​​​​വ​​വി​​​​​ശ്വാ​​​​​സം, ദൈ​​​​​വ​​​​​ഭ​​​​​ക്തി, അ​​​​​നു​​​​​സ​​​​​ര​​​​​ണം, പ​​​​​ര​​​​​സ്പ​​​​​ര സ്നേ​​​​​ഹം എ​​​​​ന്നീ സ​​​​​ദ്ഗു​​​​​ണ​​​​​ങ്ങ​​​​​ളും കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ വ​​​​​ള​​​​​ർ​​​​​ത്താ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചു.

സ്വ​​​​​ഭ​​​​​വ​​​​​ന​​​​​ത്തി​​​​​ലെ ആ​​​​​ത്മീ​​​​​യാ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​വും പ​​​​​ഠി​​​​​ച്ച വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ക്രി​​​​​സ്തീ​​​​​യ രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​വും പി​​​​​താ​​​​​വി​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ വ​​​​​ലി​​​​​യ മു​​​​​ത​​​​​ൽ​​​​​ക്കൂ​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​രി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യോ​​​​​ടും പ​​​​​രി​​​​​ശു​​​​​ദ്ധ അ​​​​​മ്മ​​​​​യോ​​​​​ടു​​​​​ള്ള ഭ​​​​​ക്തി​​​​​യി​​​​​ലും കു​​​​​ഞ്ഞു​​​​​തോ​​​​​മാ​​​​​ച്ച​​​​​ൻ വ​​​​​ള​​​​​ർ​​​​​ന്നു. പ​​​​​ക​​​​​രം വ​​​​​യ്ക്കാ​​​​​നി​​​​​ല്ലാ​​​​​ത്ത ഈ ​​​​​ര​​​ണ്ട് നി​​​​​ധി​​​​​ക​​​​​ളും പി​​​​​താ​​​​​വ് ജീ​​​​​വി​​​​​താ​​​​​വ​​​​​സാ​​​​​നം​​​​​വ​​​​​രെ നെ​​​​​ഞ്ചോ​​​​​ട് ചേ​​​​​ർ​​​​​ത്തു​​​​​വ​​​​​ച്ചു. ത​​​​​ന്‍റെ സെ​​​​​മി​​​​​നാ​​​​​രി പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​കാ​​​​​ല​​​​​ത്തു​​​​​ത​​​​​ന്നെ ‘കൊ​​​​​ച്ചു​​​​​പു​​​​​ണ്യ​​​​​വാ​​​​​ൻ’ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത് ഈ ​​​​​കാ​​​​​ര​​​​​ണം കൊ​​​ണ്ടു​​​ത​​​​​ന്നെ​​​​​യാ​​​​​ണ്. വി​​​​​ദേ​​​​​ശ​​​​​യാ​​​​​ത്ര​​​​​യി​​​​​ലൂ​​​​​ടെ​​​​​യും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും പി​​​​​താ​​​​​വ് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ ഒ​​​​​രു യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ് വി​​​​​ക​​​​​സ​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​കേ​​​ണ്ട​​​ത് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് എ​​​​​ന്ന​​​​​ത്.

കൃ​​​​​ഷി​​​​​യു​​​​​മാ​​​​​യി ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്ന മാ​​​​​ർ​​​​​ത്തോ​​​​​മ്മാ ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ളെ പാ​​​​​ട​​​​​ത്തു​​​​​നി​​​​​ന്ന് പാ​​​​​ഠ​​​​​ശാ​​​​​ല​​​​​യി​​​​​ലേ​​​​​ക്കു ന​​​​​ട​​​​​ത്തി​​​​​യ​​​​​വ​​​​​രി​​​​​ൽ പ്ര​​​​​ധാ​​​​​നി​​​​​യാ​​​​​ണ് കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി പി​​​​​താ​​​​​വ്. ത​​​​​ന്‍റെ അ​​​​​ജ​​​​​ഗ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ന്ന​​​​​തി​​​​​ക്കു​​​​​വേ​​​ണ്ടി ഇ​​​​​ട​​​​​വ​​​​​ക​​​​​തോ​​​റും ​​ഒ​​​​​രു വി​​​​​ദ്യാ​​​​​ല​​​​​യം എ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​ത്തി​​​​​ന് അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ചു​​​​​ര​​​​​പ്ര​​​​​ചാ​​​​​രം ന​​​​​ൽ​​​​​കി. സ​​​​​ഞ്ചാ​​​​​ര സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​റ​​​​​വും മ​​​​​റ്റ് അ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും ത​​​​​ന്‍റെ മ​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്ക് ത​​​​​ട​​​​​​​സ​​​​​മാ​​​​​ക​​​​​രു​​​​​തെ​​​​​ന്ന​​​​​ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​ഗ്ര​​​​​ഹ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ‘കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി പി​​​​​താ​​​​​വ് കാ​​​​​ല​​​​​ത്തി​​​​​നു മു​​​​​ന്പേ ന​​​​​ട​​​​​ന്ന വ്യ​​​​​ക്തി’ എ​​​​​ന്ന ശീ​​​​​ർ​​​​​ഷ​​​​​കം അ​​​​​ന്വ​​​​​ർ​​​​​ഥ​​​​​മാ​​​​​ക്കും​​​​​വി​​​​​ധം ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന് അ​​​​​ദ്ദേ​​​​​ഹം ഊ​​​ന്ന​​​​​ൽ ന​​​​​ൽ​​​​​കി.

ഉ​​​​​ന്ന​​​​​ത​​​​​ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ടാ​​​​​നും ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്താ​​​​​നും ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​മെ​​​​​ന്ന തി​​​​​രി​​​​​ച്ച​​​​​റി​​​​​വി​​​​​ൽ​​​നി​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ക​​​​​ലാ​​​​​ല​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു മു​​​​​തി​​​​​ർ​​​​​ന്ന​​​​​ത്. 1922ൽ ​​​​​ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി​​​​​യി​​​​​ൽ സെ​​​​​ന്‍റ് ബ​​​​​ർ​​​​​ക്കു​​​​​മാ​​​​​ൻ​​​​​സ് കോ​​​​​ള​​​​​ജ് സ്ഥാ​​​​​പി​​​​​ച്ച​​​​​തി​​​​​ലൂ​​​​​ടെ ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം എ​​​​​ന്നെ ത​​​​​ന്‍റെ സ്വ​​​​​പ്ന​​​​​ത്തി​​​​​ന് അ​​​​​ദ്ദേ​​​​​ഹം ചി​​​​​റ​​​​​കു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള സ്ഥാ​​​​​ന​​​​​വും അ​​​​​ന​​​​​ന്യ​​​​​ത​​​​​യും അ​​​​​ക്കാ​​​​​ല​​​​​ത്ത് സ​​​​​മൂ​​​​​ഹം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ഈ ​​​​​ദുഃ​​​​​സ്ഥി​​​​​തി​​​​​യി​​​​​ൽ​​​നി​​​​​ന്ന് അ​​​​​വ​​​​​രെ വി​​​​​മോ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം സ്ത്രീ ​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന് പ്രാ​​​​​മു​​​​​ഖ്യം ന​​​​​ൽ​​​​​കി​​​ക്കൊ​​​ണ്ടു​​​​​ള്ള ഒ​​​​​രു വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ദ​​​​​ർ​​​​​ശ​​​​​നം കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ച്ചു.

വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യു​​​​​ടെ ഭ​​​​​ക്തി ജ​​​​​ന​​​​​ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ രൂ​​​​​ഢ​​​​​മൂ​​​​​ല​​​​​മാ​​​​​ക്കാ​​​​​ൻ വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​നാ സ​​​​​ന്യാ​​​​​സി​​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു രൂ​​​​​പം കൊ​​​​​ടു​​​​​ത്ത​​​​​പ്പോ​​​​​ൾ, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ്രേ​​​​​ഷി​​​​​ത​​​​​ത്വ​​​​​ത്തി​​​​​ലൂ​​​​​ടെ കേ​​​​​ര​​​​​ള​​​​​സ​​​​​ഭ​​​​​യി​​​​​ൽ ന​​​​​വോ​​​​​ത്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ധ​​​​​ന്യ​​​​​ത പ​​​​​ക​​​​​രാ​​​നു​​​​​ള്ള ദൗ​​​​​ത്യ​​​​​വും ​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് ഏ​​​​​ൽ​​​​​പ്പി​​​​​ച്ചു​​​കൊ​​​ടു​​​​​ത്തു. പെ​​​​​ണ്‍പ​​​​​ള്ളി​​​​​ക്കൂ​​​​​ട​​​​​ങ്ങ​​​​​ൾ സ്ഥാ​​​പി​​​ച്ച് പെ​​​​​ണ്‍കു​​​​​ട്ടി​​​​​ക​​​​​ളെ അ​​​​​ക്ഷ​​​​​ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, പാ​​​​​ച​​​​​ക​​​​​വൃ​​​​​ത്തി, ത​​​​​യ്യ​​​​​ൽ, സം​​​​​ഗീ​​​​​തം, ചി​​​​​ത്ര​​​​​മെ​​​​​ഴു​​​​​ത്ത് ആ​​​​​ദി​​​​​യാ​​​​​യ ലോ​​​​​കോ​​​​​പ​​​​​കാ​​​​​ര​​​​​പ്ര​​​​​ദ​​​​​മാ​​​​​യ വേ​​​​​ല​​​​​ക​​​​​ളെ പ​​​​​ഠി​​​​​പ്പി​​​​​ക്ക​​​ണ​​​മെ​​​ന്നും അ​​​​​ങ്ങ​​​​​നെ ഭ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ക​​​​​ര​​​​​ക​​​​​ളെ​​​​​യും രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ​​​​​യും ന​​​​​വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ഗു​​​​​ണീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നും ആ​​​​​രാ​​​​​ധ​​​​​ന​​​​​സ​​​​​ഭ​​​​​യു​​​​​ടെ നി​​​​​യ​​​​​മാ​​​​​വ​​​​​ലി​​​​​യി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. സ്ത്രീ ​​​​​ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെയും സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍യും ശ​​​​​ക്തി​​കേ​​​​​ന്ദ്ര​​​​​മാ​​​​​ണെ​​​​​ന്നും ഒ​​​​​രു പെ​​​​​ണ്‍കു​​​​​ട്ടി​​​​​യു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തെ​​​​​യ​​​​​ല്ല, ദേ​​​​​ശ​​​​​ത്തെ മു​​​​​ഴു​​​​​വ​​​​​ൻ ഉ​​​​​ദ്ധ​​​​​രി​​​​​ക്കാ​​​​​ൻ പ​​​​​ര്യാ​​​​​പ്ത​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ഭി​​​​​വ​​​​​ന്ദ്യ പി​​​​​താ​​​​​വ് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ പ്ര​​​​​തി​​​​​ഫ​​​​​ല​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​വ​​​​​യെ​​​​​ല്ലാം.

ഈ ​​​​​ലോ​​​​​ക​​​​​ത്തി​​​​​ലെ അ​​​​​ജ്ഞ​​​​​ത​​​​​യു​​​​​ടെ​​​​​യും ദാ​​​​​രി​​​​​ദ്രത്തി​​​​​ന്‍റെ​​​​​യും ച​​​​​ങ്ങ​​​​​ല​​​​​ക​​​​​ളി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള മോ​​​​​ച​​​​​ന​​​​​ത്തി​​​​​ന് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്. സാ​​​​​മൂ​​​​​ഹി​​​​​ക മാ​​​​​റ്റ​​​​​ത്തി​​​​​ന് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ക്ലാ​​​​​സ് മു​​​​​റി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​തു​​​​​ങ്ങി നി​​​​​ൽ​​​​​ക്കാ​​​​​തെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ എ​​​​​ല്ലാ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും വ്യാ​​​​​പി​​​​​പ്പി​​​​​ക്കാ​​​​​ൻ പി​​​​​താ​​​​​വ് ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചു. വൈ​​​​​വി​​​​​ധ്യ​​​​​മാ​​​​​ർ​​​​​ന്ന സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഐ​​​​​ക്യം വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന് പി​​​​​താ​​​​​വ് ക​​​ണ്ടു. ​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ഭി​​​​​ന്ന​​​​​ത​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​ക്കി സൗ​​​​​ഹൃ​​​​​ദം വ​​​​​ള​​​​​ർ​​​​​ത്തി, വ്യ​​​​​ത്യ​​​​​സ്ത പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ങ്ങ​​​​​ളും വി​​​​​ശ്വാ​​​​​സ​​​​​ങ്ങ​​​​​ളും ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ അ​​​​​നു​​​​​ര​​​​​ഞ്ജ​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ഒ​​​​​രു ഉ​​​​​പാ​​​​​ധി​​​​​യാ​​​​​ണ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​മെ​​​​​ന്ന് പി​​​​​താ​​​​​വ് എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ബോ​​​​​ധ്യം ന​​​​​ൽ​​​​​കി. ‘ന​​​​​മ്മു​​​​​ടെ അ​​​​​റി​​​​​വ് എ​​​​​ത്ര​​​​​ത്തോ​​​​​ളം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​വോ അ​​​​​ത്ര​​​​​യ​​​​​ധി​​​​​കം ന​​​​​മ്മു​​​​​ടെ അ​​​​​ജ്ഞ​​​​​ത വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ന്നു​​’ (St. Albert Magnus). വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ സ​​​​​മ​​​​​ത്വ​​​​​വും നീ​​​​​തി​​​​​യും പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഒ​​​​​രു മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ സ​​​​​മ​​​​​ത്വം കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന് മാ​​​​​ർ തോ​​​​​മ​​​​​സ് കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി ഊ​​​​​ന്ന​​​​​ൽ കൊ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്ന​​​​​താ​​​​​യി ജീ​​​​​വ​​​​​ച​​​​​രി​​​ത്ര​​​​​ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ സാ​​​​​ക്ഷി​​​​​ക്കു​​​​​ന്നു. 

വ്യ​​​​​വ​​​​​സ്ഥാ​​​​​പ​​​​​ര​​​​​മാ​​​​​യ ത​​​​​ട​​​​​​​സ​​​​​ങ്ങ​​​​​ൾ, ദാ​​​​​രി​​​​​ദ്രം, വി​​​​​വേ​​​​​ച​​​​​നം, സം​​​​​ഘ​​​​​ർ​​​​​ഷം എ​​​​​ന്നി​​​​​വ കാ​​​​​ര​​​​​ണം ലോ​​​​​ക​​​​​മെ​​​​​ന്പാ​​​​​ടും ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. ഇ​​​​​വി​​​​​ടെ കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി പി​​​​​താ​​​​​വ് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ ത​​​​​ത്വ​​​​​ങ്ങ​​​​​ൾ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ​​​​​മ​​​​​ത്വ​​​​​ത്തി​​​​​ന് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കേ​​​ണ്ട​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യു​​​​​ടെ കാ​​​​​ലാ​​​​​തീ​​​​​ത​​​​​മാ​​​​​യ ഓ​​​​​ർ​​​​​മ​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലാ​​​​​യി വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം സാ​​​​​മൂ​​​​​ഹി​​​​​ക ശാ​​​​​ക്തീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും വി​​​​​മോ​​​​​ച​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും സാ​​​​​മൂ​​​​​ഹി​​​​​ക ന​​​​​വോ​​​​​ത്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക​​​​​യാ​​​​​ൽ, പാ​​​​​ർ​​​​​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളെ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്ത​​​​​ലി​​​​​ന്‍റെ അ​​​​​നീ​​​​​തി​​​​​യി​​​​​ൽ​​​നി​​​​​ന്നു മോ​​​​​ചി​​​​​ത​​​​​രാ​​​​​ക്കാ​​​​​ൻ പ്രാ​​​​​പ്ത​​​​​രാ​​​​​ക്കു​​​​​ന്നു.

ത്യാ​​​​​ഗ​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലൂ​​​​​ടെ ലോ​​​​​ക​​​​​ത്തി​​​​​ന് നി​​​​​സ്വാ​​​​​ർ​​​​​ഥ സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചി​​​​​ട്ടു​​​​​ള്ള വ്യ​​​​​ക്തി​​​​​ക​​​​​ൾ, കാ​​​​​ല​​​​​ങ്ങ​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ചു മ​​​​​നു​​​​​ഷ്യ​​​​​മ​​​​​ന​​​​​സു​​​​​ക​​​​​ളി​​​​​ൽ എ​​​​​ന്നും ജീ​​​​​വി​​​​​ക്കും. കേ​​​​​ര​​​​​ള​​​​​ജ​​​​​ന​​​​​ത​​​​​യു​​​​​ടെ മ​​​​​ത-​​​സാ​​​​​മൂ​​​​​ഹി​​​​​ക-​​​സാം​​​​​സ്കാ​​​​​രി​​​​​ക രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യ​​​​​ക്തി​​​​​മു​​​​​ദ്ര പ​​​​​തി​​​​​പ്പി​​​​​ച്ച യു​​​​​ഗ​​​​​പ്ര​​​​​ഭാവ​​​​​നാ​​​​​ണ് ധ​​​​​ന്യ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഉ​​​​​യ​​​​​ർ​​​​​ച്ച​​​​​യി​​​​​ലും ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ അ​​​​​ഭി​​​​​വൃ​​​​​ദ്ധി​​​​​യി​​​​​ലും ജാ​​​​​ഗ​​​​​രൂ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

മ​​​​​ത​​​​​ത്തി​​​​​ന്‍റെ ആ​​​​​ന്ത​​​​​രി​​​​​ക​​​​​മാ​​​​​യ ത​​​​​ത്വം ദൈ​​​​​വ​​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് ഉ​​​​​രു​​​​​ത്തി​​​​​രി​​​​​ഞ്ഞ സ​​​​​മു​​​​​ദാ​​യ​​​​​സേ​​​​​വ​​​​​ന​​​​​മാ​​​​​ണെന്നും സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യ സ​​​​​മു​​​​​ദാ​​​​​യോ​​​​​ദ്ധാ​​​​​ര​​​​​ണം മ​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്കു മാ​​​​​ത്ര​​​​​മേ സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​ക​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി. ത​​​​​ന്‍റെ നി​​​​​ശ്ച​​​​​യ​​ദാ​​​​​ർ​​​​​ഢ്യ​​​​​വും സ​​​​​ഹോ​​​​​ദ​​​​​ര​​​​​സ്നേ​​​​​ഹ​​​​​വും സാ​​​​​മൂ​​​​​ഹി​​​​​ക​​​​​ത​​​​​ല​​​​​ത്തി​​​​​ൽ മ​​​​​ഹ​​​​​ത്ത​​​​​ര​​​​​മാ​​​​​യ പ​​​​​ല​​​​​തും പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ പ്രേ​​​​​രി​​​​​പ്പി​​​​​ച്ചു. 20-ാം നൂ​​​​​റ്റാ​​​ണ്ടി​​​​​ൽ ജീ​​​​​വി​​​​​ച്ച ധ​​​​​ന്യ​​​​​ൻ കു​​​​​ര്യാ​​​​​ള​​​​​ശേ​​​​​രി​​​​​ൽ തോ​​​​​മാ മെ​​​​​ത്രാ​​​​​ൻ 21-ാം നൂ​​​​​റ്റാ​​​ണ്ടി​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ മു​​​​​ൻ​​​​​കൂ​​​​​ട്ടി ക​​​ണ്ടു​​​കൊ​​​ണ്ട് ത​​​​​ന്‍റെ അ​​​​​ജ​​​​​പാ​​​​​ല​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തി.

ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലൂ​​​​​ടെ ക്രി​​​​​സ്തു​​​​​വി​​​​​ൽ എ​​​​​ല്ലാം ന​​​​​വീ​​​​​ക​​​​​രി​​​​​ച്ചു​​​​​കൊ​​​ണ്ട് സ​​​​​മു​​​​​ദാ​​​​​യ ശക്തീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​വേ​​​ണ്ടി മ​​​​​ടി​​​​​കൂ​​​​​ടാ​​​​​തെ അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. വ​​​​​ന്ദ്യ​​​​​പി​​​​​താ​​​​​വി​​​​​ന്‍റെ വി​​​​​ശു​​​​​ദ്ധ​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​വും ധീ​​​​​ര​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​വും അ​​​​​നേ​​​​​ക ജീ​​​​​വി​​​​​ത​​​​​ങ്ങ​​​​​ൾ​​​​​ക്ക് കൈ​​​​​ത്താ​​​​​ങ്ങാ​​​​​യി​​​​​ത്തീ​​​​​ർ​​​​​ന്നു എ​​​​​ന്ന​​​​​ത് ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ന് എ​​​​​ന്നും ഒ​​​​​രു വ​​​​​ലി​​​​​യ സാ​​​​​ക്ഷ്യ​​​​​വും പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​വു​​​​​മാ​​​​​ണ്.

Tags : Thomas Kuriyalaseri Prophet Humanity

Recent News

Corehub Up