തിരുവനന്തപുരം ന​ഗ​ര​സ​ഭ: ത​മ്പാ​നൂ​രി​ല്‍ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി
Thursday, December 3, 2020 12:53 AM IST
പേ​രൂ​ര്‍​ക്ക​ട: ന​ഗ​ര​സ​ഭ 81-ാം വാ​ര്‍​ഡാ​യ ത​മ്പാ​നൂ​രി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി.​എ​ൽ​ഡി​എ​ഫി​നാ​യി ഗാ​ന്ധാ​രി​യ​മ്മ​ന്‍ കോ​വി​ല്‍ സ്വ​ദേ​ശി സി. ​ഹ​രി​കു​മാ​റും.
രാ​ജാ​ജി​ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​ര്‍.​അ​നി​ത യു​ഡി​എ​ഫി​നാ​യും എ​ന്‍​ഡി​എ ടി​ക്ക​റ്റി​ല്‍ ​ചെ​ങ്ക​ല്‍​ച്ചു​ള്ള സ്വ​ദേ​ശി ബി​ജു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.​സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണ് ത​മ്പാ​നൂ​ര്‍. സെ​ക്ര​ട്ടേ​റി​യ​റ്റ് ഭാ​ഗ​വും ത​മ്പാ​നൂ​രും ഒ​ന്നി​ച്ചു ചേ​ര്‍​ത്താ​ണ് ഇ​ത്ത​വ​ണ വാ​ര്‍​ഡി​ന് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഇ​വി​ടെ സി​പി​ഐ​യാ​ണ് മ​ത്സ​രി​ച്ചു ജ​യി​ച്ചു വ​രു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നു മു​മ്പ് കോ​ണ്‍​ഗ്ര​സി​ന് വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന വാ​ര്‍​ഡാ​ണി​ത്. 300ലേ​റെ വോ​ട്ടു​ക​ള്‍​ക്ക് കോ​ണ്‍​ഗ്ര​സി​ലെ ബി​ജു ഹ​രി​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​പി​ഐ​യു​ടെ എം.​വി. ജ​യ​ല​ക്ഷ്മി​യാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ ഇ​വി​ടെ വി​ജ​യി​ച്ച് കൗ​ണ്‍​സി​ല​റാ​യ​ത്. വ​നി​താ വാ​ര്‍​ഡാ​യി​രു​ന്ന ത​മ്പാ​നൂ​ര്‍ ഇ​ത്ത​വ​ണ എ​സ്‌​സി ജ​ന​റ​ല്‍ വാ​ര്‍​ഡാ​ണ്. ജ​യ​ല​ക്ഷ്മി​യു​ടേ​ത് ക​ന്നി​യ​ങ്ക​മാ​ണി​ത്.
സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണെ​ങ്കി​ലും അ​വ​രി​ല്‍​നി​ന്ന് വാ​ര്‍​ഡ് തി​രി​കെ​പ്പി​ടി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ത​യാ​റെ​ടു​പ്പി​ലാ​ണ് കോ​ണ്‍​ഗ്ര​സും എ​ന്‍​ഡി​എ​യും.