ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്: ക്യാ​ന്പു​ക​ൾ തു​റ​ന്നു
Thursday, December 3, 2020 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യും കാ​റ്റു​മു​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച​താ​യി ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്നു വൈ​കു​ന്നേ​രം മു​ത​ൽ ജി​ല്ല​യി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​ത്തു​ട​ർ​ന്ന് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യി​ൽ​നി​ന്ന് ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​ത്തു​ട​ങ്ങി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ(​എ​ൻ​ഡി​ആ​ർ​എ​ഫ്) ഒ​രു യൂ​ണി​റ്റ് ജി​ല്ല​യി​ലെ​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ ക​ര​നാ​വി​ക​വ്യോ​മ സേ​ന​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.​ജി​ല്ല​യി​ൽ ഇ​ന്ന് റെ​ഡ് അ​ലേ​ർ​ട്ടും നാ​ളെ ഓ​റ​ഞ്ച് അ​ലേ​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ല​യി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ മു​ഴു​വ​ൻ ആ​ളു​ക​ളും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്തി. ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ആ​രും ക​ട​ലി​ൽ പോ​ക​രു​തെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.​

ബീ​ച്ചു​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, ന​ദി​ക​ൾ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ല. ജി​ല്ല​യി​ൽ പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 ദ്രു​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കും. 150 സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ളെ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​യാ​റാ​ക്കി നി​ർ​ത്തി​യി​ട്ടു​ണ്ട്.​ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ന​ക​ളും ചെ​റു തോ​ടു​ക​ളും വൃ​ത്തി​യാ​ക്കി നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കൊ​ഴി​കെ ആ​രും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ടു​ത്ത കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ൽ പോ​ക​രു​തെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷ​മു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. ഇ​ന്നു മു​ത​ലു​ള്ള 48 മ​ണി​ക്കൂ​ർ സ​മ​യം ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

180 ക്യാ​ന്പു​ക​ൾ സ​ജ്ജം; ആ​ളു​ക​ളെ മാ​റ്റി​ത്തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം :ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​ത്തു​ട​ങ്ങി. ഇ​ത്ത​ര​ത്തി​ൽ 180 ക്യാ​ന്പു​ക​ളാ​ണ് റ​വ​ന്യൂ വ​കു​പ്പ് ജി​ല്ല​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 11,050 ആ​ളു​ക​ളെ ഈ ​ക്യ​ന്പു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കാ​നാ​കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ൽ 48 ക്യാം​ന്പു​ക​ളി​ലാ​യി 1,550 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ക​ഴി​യും. ചി​റ​യി​ൻ​കീ​ഴി​ൽ 30 ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ 1,800 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നാ​കും. മ​റ്റു താ​ലൂ​ക്കു​ക​ളി​ലെ ക്യാ​ന്പു​ക​ളും പാ​ർ​പ്പി​ക്കാ​നാ​കു​ന്ന ആ​ളു​ക​ളു​ടെ ശേ​ഷി​യും ഇ​ങ്ങ​നെ; വ​ർ​ക്ക​ല 46(600), നെ​ടു​മ​ങ്ങാ​ട് 19(3,800), കാ​ട്ടാ​ക്ക​ട 12(1,000), നെ​യ്യാ​റ്റി​ൻ​ക​ര 25(2,300).