പീ​ഡ​ന​ശ്ര​മം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Thursday, December 3, 2020 1:03 AM IST
വി​തു​ര :യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.
ത​ള്ള​ച്ചി​റ സ​ന്ധ്യാ ഭ​വ​നി​ൽ സു​നി (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​തു​ര ച​ന്ത​മു​ക്കി​ലു​ള്ള മൈ​ബൈ​ൽ ക​ട​യി​ലേ​ക്ക് പോ​കാ​നാ​ണ് യു​വ​തി ഒാ​ട്ടോ വി​ളി​ച്ച​തെ​ന്നും ക​ട​യി​ൽ നി​ന്നും തി​രി​കെ വ​രു​ന്ന​വ​ഴി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഓ​ട്ടോ നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്.​എ​ൽ. സു​ധീ​ഷ്, എ​എ​സ്ഐ സു​രേ​ന്ദ്ര​ൻ, സി​പി​ഒ ജ​വാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.