ശക്തി കുറഞ്ഞ് ബു​റേ​വി ചുഴലിക്കാറ്റ്; അ​തീ​വ ജാ​ഗ്ര​ത തുടരുന്നു
Thursday, December 3, 2020 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്നു പു​ല​ർ​ച്ചെ തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ഉ​ച്ച​യോ​ടെ ശ​ക്തി​കു​റ​ഞ്ഞ് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി അ​റ​ബി​ക്ക​ട​ലി​ലേ​ക്കു നീ​ങ്ങു​മെ​ന്നാ​ണു പ്ര​വ​ച​നം. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള സ​ഹ​ക​ര​ണം - ദേ​വ​സ്വം - ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കാ​റ്റി​ന്‍റെ വേ​ഗം കു​റ​യു​ന്ന​തി​നാ​ൽ വ​ലി​യ നാ​ശ​ന​ഷ്ടം ബു​റേ​വി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​ക്കാ​നി​ട​യി​ല്ലെ​ന്നു മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ങ്കി​ലും എ​ങ്കി​ലും ജാ​ഗ്ര​ത​യി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​മി​ഴ്‌​നാ​ട് തീ​ര​ത്തേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ മാ​ത്ര​മേ കേ​ര​ള​ത്തി​ൽ ഇ​തി​ന്‍റെ സ​ഞ്ചാ​ര​പാ​ത​യും സ്വ​ഭാ​വ​വും എ​ന്തെ​ന്നു കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കാ​നാ​കൂ. കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം - കൊ​ല്ലം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഇ​തു ക​ട​ന്നു​പോ​കാ​നാ​ണു സാ​ധ്യ​ത. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ന്മു​ടി അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും മു​ൻ​ക​രു​ത​ലു​മെ​ടു​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ഇ​ന്ന​ലെ പൊ​ന്മു​ടി സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടു​ത്തെ ല​യ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രെ വി​തു​ര​യി​ലെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ആ​വ​ശ്യ​മു​ണ്ടാ​യാ​ൽ പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ക്യാ​ന്പു​ക​ൾ ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 271 ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ൽ 107 ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കി. 6,095 പേ​രെ ഇ​വി​ടേ​യ്ക്കു മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നാ​കും. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ൽ 33 ക്യാ​ന്പ് സ​ജ്ജ​മാ​ക്കി. 3,045 പേ​ർ​ക്കു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. വ​ർ​ക്ക​ല താ​ലൂ​ക്കി​ൽ 700 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന 16 ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 20 ക്യാ​ന്പു​ക​ളി​ലാ​യി 2,000 പേ​രെ മാ​റ്റി താ​മ​സി​പ്പി​ക്കാ​നാ​കും. 1000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​കു​ന്ന 12 ക്യാ​ന്പു​ക​ൾ കാ​ട്ടാ​ക്ക​ട​യി​ൽ ഒ​രു​ക്കി. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ 29 ക്യാ​ന്പു​ക​ളി​ലാ​യി 3,000 പേ​രെ​യും മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നാ​കും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മെ​ത്തി​ക്കാ​ൻ കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചു​ഴ​ലി​ക്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തു സ​ഹാ​യ​ത്തി​നും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നു മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. എ​ല്ലാ താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലും 24 മ​ണി​ക്കൂ​ർ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. 1077 ആ​ണ് ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ന​മ്പ​ർ. താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​ടെ ന​മ്പ​റു​ക​ൾ ഇ​ങ്ങ​നെ: തി​രു​വ​ന​ന്ത​പു​രം - 0471 2462006, നെ​യ്യാ​റ്റി​ൻ​ക​ര - 0471 2222227, കാ​ട്ടാ​ക്ക​ട - 0471 2291414, നെ​ടു​മ​ങ്ങാ​ട് - 0472 2802424, വ​ർ​ക്ക​ല - 0470 2613222, ചി​റ​യി​ൻ​കീ​ഴ് - 0470 2622406.

വെ​ള്ള​പ്പൊ​ക്ക മു​ൻ​ക​രു​ത​ൽ;
ഡാ​മു​ക​ൾ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​തി​തീ​വ്ര മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഡാ​മു​ക​ൾ തു​റ​ന്നു. നെ​യ്യാ​ർ, പേ​പ്പാ​റ, അ​രു​വി​ക്ക​ര ഡാ​മു​ക​ളി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി നി​യ​ന്ത്രി​ത അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു​ണ്ട്. ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ര​ത​മ്യേ​ന കു​റ​ഞ്ഞ അ​ള​വി​ലാ​ണെ​ന്നും അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​ന്ന പ​ക്ഷം ഒ​റ്റ​യ​ടി​ക്ക് ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ജി​ല്ല​യി​ൽ ഇ​ല്ലെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 83.41 മീ​റ്റ​റാ​ണു നെ​യ്യാ​റി​ലെ ജ​ല​നി​ര​പ്പ്. 85.617 ആ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. 46.3 ആ​ണ് ഡാ​മി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. പേ​പ്പാ​റ ഡാ​മി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും 10 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 105.95 മീ​റ്റ​റാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്.

വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ വെ​ള്ളാ​യ​ണി മ​ധു​പാ​ലം പ​മ്പ് ഹൗ​സി​ലെ അ​ഞ്ചു മോ​ട്ടോ​റു​ക​ൾ പൂ​ർ​ണ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്. പൂ​വാ​ർ, വേ​ളി പൊ​ഴി​ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ത്തി. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെനി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി ഒ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.