മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ സം​വി​ധാ​നം
Thursday, December 3, 2020 11:50 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ചു​ഴ​ലി​ക്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ക്കേ​റ്റ് ആ​രെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ത​യ്യാ​റാ​യി. നി​ല​വി​ല്‍ പു​രു​ഷ​ന്മാ​രു​ടെ നോ​ണ്‍ കോ​വി​ഡ് വാ​ര്‍​ഡാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​ന്നാം വാ​ര്‍​ഡ് അ​വ​ശ്യം വേ​ണ്ട​താ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഡി​സാ​സ്റ്റ​ര്‍ വാ​ര്‍​ഡാ​ക്കി മാ​റ്റി. കൂ​ടാ​തെ വാ​ര്‍​ഡി​ലേ​യ്ക്ക് അ​ധി​ക​മാ​യി വേ​ണ്ടു​ന്ന ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ നേ​രി​ടു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ള്‍, അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍, ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍, ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം, സ്റ്റോ​ര്‍ സൂ​പ്ര​ണ്ട് എ​ന്നി​വ​രോ​ട് പൂ​ര്‍​ണ സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​റ വ​ര്‍​ഗീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.