‘സി​ഐ സ​തീ​ഷ് ’ ഇത്തവണ വോട്ടിനില്ല, വീ​ണ്ടും ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാണ്
Thursday, December 3, 2020 11:55 PM IST
നെ​ടു​മ​ങ്ങാ​ട് : അ​യ്യ​പ്പ​ന്‍ നാ​യ​ര്‍​ക്കും കോ​ശി കു​ര്യ​നും ഇ​ട​യി​ല്‍ ത​ല​യു​യ​ര്‍​ത്തി നി​ഷ്പ​ക്ഷ​ത​യോ​ടെ നി​ന്ന സി​ഐ സ​തീ​ഷി​നെ സി​നി​മാ​പ്രേ​ക്ഷ​ക​ര്‍ അ​ത്ര പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കി​ല്ല. മ​നു​ഷ്യ​പ്പ​റ്റു​ള്ള എ​ന്നാ​ല്‍ ശ​ക്ത​നാ​യ പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​ക്കി​യ ന​ട​ന്‍ അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​ന് രാ​ഷ്ട്രീ​യ​ത്തി​ലും നാ​ടി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ണ്ട്. തൊ​ടു​പു​ഴ​യി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന 'പീ​സ് ' എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ അ​നി​ലി​നു ഇ​ക്കു​റി വോ​ട്ട് ചെ​യ്യാ​നാ​കി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​ദേ​ശി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍​ക്കാ​ണ് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് കി​ട്ടു​ക. മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു​വ​ര​ണം എ​ന്നു ത​ന്നെയാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും അ​നി​ൽ പ​റ​ഞ്ഞു.
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ കൗ​ണ്‍​സി​ലി​ല്‍ അം​ഗ​മാ​യി​രു​ന്നു അ​നി​ലി​ന്‍റെ പി​താ​വ് പ​രേ​ത​നാ​യ പീ​താം​ബ​ര​ന്‍ നാ​യ​ര്‍. ര​ണ്ടു​ത​വ​ണ കൗ​ണ്‍​സി​ല​റാ​യ പീ​താം​ബ​ര​ന്‍ നാ​യ​ര്‍​ക്കു​ശേ​ഷ​വും അ​നി​ലി​ന്‍റെ കു​ടും​ബ​ത്തി​ല്‍​നി​ന്ന് ആ​രെ​ങ്കി​ലും ഒ​രാ​ള്‍ കൗ​ണ്‍​സി​ലി​ലെ​ത്താ​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്ല. അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും അ​നു​ജ​നും ബ​ന്ധു​ക്ക​ളു​മൊ​ക്കെ മാ​റി​മാ​റി വ​ന്ന കൗ​ണ്‍​സി​ലു​ക​ളി​ല്‍ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. കു​ടും​ബ​ത്തി​ല്‍ ത​ന്നെ ബി​ജെ​പി, ശി​വ​സേ​ന, കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​നി​ല്‍ എ​ന്നും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പ​മാ​ണ്. സ്വ​ന്തം വാ​ര്‍​ഡി​ല്‍ ഉ​റ്റ​ബ​ന്ധു കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യം മാ​റ്റി​വ​ച്ച് വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍​ക്കാ​ണ് താ​ന്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്ന് അ​നി​ല്‍ പ​റ​യു​ന്നു.
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൊ​പ്പം വാ​ര്‍​ഡി​ലെ വോ​ട്ട​റാ​ണ് അ​നി​ല്‍. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കൃ​ത്യ​മാ​യി വോ​ട്ടു ചെ​യ്യാ​നെ​ത്തു​ന്ന അ​നി​ല്‍ ഇ​ക്കു​റി അ​തി​ന് ക​ഴി​യാ​ത്ത വി​ഷ​മ​ത്തി​ലാ​ണ്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു ശേ​ഷം പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞേ മ​ട​ങ്ങാ​ന്‍ ക​ഴി​യൂ. തൊ​ടു​പു​ഴ​യി​ല്‍ ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​ണ്. വോ​ട്ട് ചെ​യ്യാ​ന്‍ ഇ​തി​നി​ട​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​തി​നാ​ല്‍ ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​നാ​കി​ല്ല. ജ​നു​വ​രി​യി​ല്‍ മാ​ത്ര​മെ തി​രി​ച്ചു നാ​ട്ടി​ല്‍ എ​ത്തൂ​വെ​ന്നും അ​നി​ല്‍ പ​റ​യു​ന്നു.
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ല്‍ പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന ഒ​ന്നാ​ണ് നെ​ടു​മ​ങ്ങാ​ട് സ്‌​റ്റേ​ഡി​യം. ഇ​ന്നു​വ​രെ യാ​ഥാ​ര്‍​ഥ്യ​മാ​കാ​ത്ത ഒ​ന്നാ​ണി​തെ​ന്ന് അ​നി​ല്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​പോ​ലും സ്‌​റ്റേ​ഡി​യ​ങ്ങ​ളു​ണ്ട്. വോ​ളി​ബാ​ളി​ന് പേ​രു കേ​ട്ട നെ​ടു​മ​ങ്ങാ​ട്ട് ഒ​രു ക​ളി​സ്ഥ​ല​മി​ല്ലാ​തെ പോ​യ​ത് ഒ​രു കു​റ​വു​ത​ന്നെ​യാ​ണ്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ആ​രം​ഭി​ച്ച നെ​ടു​മ​ങ്ങാ​ട് അ​ന്താ​രാ​ഷ്ട്ര കാ​ര്‍​ഷി​ക മൊ​ത്ത​വ്യാ​പാ​ര വി​പ​ണി ഉ​ദ്ദേ​ശി​ച്ച ഫ​ലം നേ​ടാ​നാ​വാ​തെ പോ​യ​തും മ​റ്റൊ​രു കു​റ​വാ​ണ്.
മാ​റി​മാ​റി വ​ന്ന കൗ​ണ്‍​സി​ലു​ക​ള്‍ നാ​ടി​ന്‍റെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ല്‍ വി​ജ​യി​ച്ചെ​ങ്കി​ലും ഇ​നി​യും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​ത്തി​ന്റെ ശ്ര​ദ്ധ പ​തി​യേ​ണ്ട​തു​ണ്ടെ​ന്നും അ​നി​ല്‍ പ​റ​യു​ന്നു.