യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ന​ട്ടം​തി​രി​യു​ന്ന കാ​ഴ്ച​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ത്യേ​ക​ത: എ.​വി​ജ​യ​രാ​ഘ​വ​ൻ
Thursday, December 3, 2020 11:55 PM IST
നെ​ടു​മ​ങ്ങാ​ട്: യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ന​ട്ടം​തി​രി​യു​ന്ന കാ​ഴ്ച​യാ​ണ് ഈ ​ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ റാ​ലി​യും സം​ഗ​മ​വും നെ​ടു​മ​ങ്ങാ​ട് മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ന്‍ മ​ന്ത്രി​യു​ള്‍​പ്പ​ടെ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍ ജ​യി​ലി​ലാ​യി. പ​കു​തി​യി​ല​ധി​കം എം​എ​ല്‍​എ​മാ​രും മ​ന്ത്രി​മാ​രും വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍. പ്ര​തി​പ​ക്ഷ നേ​താ​വി​നു​പോ​ലും വി​ജി​ല​ന്‍​സി​നെ പേ​ടി​ക്കാ​തെ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ.​ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ പ​ര​സ്പ​രം വെ​ള്ള പൂ​ശി മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ്. സ്വ​ന്തം അ​ഴി​മ​തി തു​റി​ച്ചു നോ​ക്കു​ന്ന​തി​ന്‍റെ ഭ​യ​ത്താ​ല്‍ വോ​ട്ട​ര്‍​മാ​രെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ത​ന്നെ ന​ട്ടം തി​രി​യു​ക​യാ​ണ്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ നി​ല അ​തി​ലും ദ​യ​നീ​യ​മാ​ണ്. ജ​ന​ങ്ങ​ളെ പ​ച്ച​ക്കു കൊ​ള്ള​യ​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ​വ​ര്‍- എ ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.​
യോ​ഗ​ത്തി​ല്‍ സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന 39 എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളും റാ​ലി​യി​ലും സം​ഗ​മ​ത്തി​ലും അ​ണി​നി​ര​ന്നു.