ഈ ​ഓ​ട്ടോ ഓ​ടി​ച്ച് എ​ത്തു​ന്ന​ത് നിങ്ങളുടെ സ്ഥാ​നാ​ർ​ഥി
Saturday, December 5, 2020 12:14 AM IST
പാ​ലോ​ട് : ഇപ്പോഴത്തെ ഓട്ടം തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​ത്രമാണ്. പ​റ​യു​ന്ന​ത് ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ പേ​ര​യം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദീ​പ​. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്ക​ുന്ന താണ് ദീ​പ​യു​ടെ വ​രു​മാ​ന​മാ​ർ​ഗം.

ഈ ​തെ​രഞ്ഞെ​ടു​പ്പ് തി​ര​ക്കി​നി​ട​യി​ലും അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യം വ​ന്നാ​ൽ ഇ​പ്പോ​ഴും ഓ​ട്ടോ എ​ടു​ക്കും.​ഒ​രു ക​ലാ​കാ​രി​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും കൂ​ടി​യാ​ണ് ദീ​പ. 2008മു​ത​ൽ പാ​ലോ​ട് സി​എ​ച്ച്സി യു​ടെ കീ​ഴി​ൽ ആ​ശാ വ​ർ​ക്കാ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദീ​പ​ക്ക് 2018ൽ ​പ്ര​ത്യേക പു​ര​സ്കാ​രം ല​ഭി​ച്ചു.

ചെ​ല്ല​ഞ്ചി പ​റ​മ്പു​പാ​റ​യി​ൽ മാ​ന​സി​ക നി​ല തെ​റ്റി​യ ഒ​രു കു​ടും​ബ​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കി​യ​തി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.​കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​യാ​യി ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ഹാ​ര​മെ​ത്തി​ക്കാ​നും ദീ​പ മു​ൻ​പ​ന്തി​യി​ലാ​ണ്. കാ​ക്കാ​ര​ശി നാ​ട​ക​ത്തി​ലെ അ​ഭി​നേ​ത്രി കൂ​ടി​യാ​യ ദീ​പ ബാ​ങ്ക് ലോ​ൺ എ​ടു​ത്താ​ണ് ത​ന്‍റെ വ​രു​മാ​ന മാ​ർ​ഗ​മാ​യ ഓ​ട്ടോ വാ​ങ്ങി​യ​ത്.​സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വാ​ഹ​ന​മോ​ടി​ച്ചു ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന ത​നി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ പൊ​തു​രം​ഗ​ത്തും ത​ന്‍റെ പ്ര​വീ​ണ്യം തെ​ളി​യി​ക്ക​ണ​ക്കു​മെ​ന്ന് ദീ​പ പ​റ​യു​ന്നു.