ക​ല്ലി​യൂ​ർ നി​ല​നി​ർ​ത്താ​ൻ എ​ൻ​ഡി​എ; പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും
Saturday, December 5, 2020 12:14 AM IST
നേ​മം : ക​ല്ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം നി​ല നി​ർ​ത്താ​ൻ എ​ൻ​ഡി​എ​യും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്തെ ശു​ദ്ധ​ജ​ല ത​ടാ​ക​മാ​യ വെ​ള്ളാ​യ​ണി കാ​യ​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും ഈ ​പ​ഞ്ചാ​യ​ത്തി​ലാ​ണ്‌. വെ​ള്ളാ​യ​ണി​യി​ലെ പു​ഞ്ച​പ്പാ​ട​ങ്ങ​ൾ, കാ​ർ​ഷി​ക കോ​ള​ജും ക​ല്ലി​യൂ​രി​ലാ​ണ്. 35,000 ത്തി ​ലെ​റേ വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. ഇ​തി​ൽ 18,000ത്തി​ലേ​റെ​പ്പേ​ർ സ്ത്രീ​ക​ളാ​ണ് 16,000ത്തി​ലേ​റെ പു​രു​ഷ​ന്മാ​രാ​ണ് .

ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് മു​ന്ന് മു​ന്ന​ണി​ക​ളും ഭ​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളി​ൽ ന​ല്ലൊ​രു ഭാ​ഗ​വും ക​ർ​ഷ​ക​രാ​ണ്. നെ​ല്ല് കൃ​ഷി, പ​ച്ച​ക​റി കൃ​ഷി, മീ​ൻ വ​ള​ർ​ത്ത​ൽ എ​ല്ലാം ഇ​വി​ടെ സ​ജീ​വ​മാ​ണ്. വെ​ള്ളാ​യ​ണി ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത് ക​ല്ലി​യൂ​രി​ലാ​ണ്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വെ​ള്ളാ​യ​ണി ക്ഷേ​ത്ര​വും ഇ​വി​ടെ​യാ​ണ്.​ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ലും ന​ട​ക്കു​ന്ന​ത് 'ഏ​ത് വി​ധ​വും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ വെ​ങ്ങാ​നു​ർ ഡി​വി​ഷ​നി​ൽ ക​ല്ലി​യൂ​രും ഉ​ൾ​പ്പെ​ടു​ന്നു - നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്നു.

സ്വ​ത​ന്ത്ര​ന്മാ​രും വി​മ​ത​ന്മ​മാ​രും മു​ന്ന​ണി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ല​പ്പോ​ഴും ഭ​ര​ണം നി​ല​നി​ർ​ത്തി പോ​കു​ന്ന​ത് സ്വത​​ന്ത്ര രുടെ പി​ന്തു​ണ​യോ​ടെയാ​ണ്. ക​ല്ലി​യൂ​രി​ലെ ഓ​ഫീ​സ് വാ​ർ​ഡി​ൽ സ്ഥി​ര​മാ​യി മാ​റി മാ​റി മ​ത്സ​രി​ക്കു​ന്ന​ത് സു​രേ​ഷ് ബാ​ബു​വും ഭാ​ര്യ​യു​മാ​ണ്.​

വാ​ർ​ഡി​ൽ സ്വാ​ത​ന്ത്ര​നാ​യ സു​രേ​ഷ് ബാ​ബു മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാം വാ​ർ​ഡു​ക​ളി​ൽ പ​ര്യ​ട​ന​ങ്ങ​ളി​ലാ​ണ്. ഏ​തുവി​ധേ​നെ​യും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മു​ന്ന് മു​ന്ന​ണി​ക​ളും.