നാ​വാ​യി​ക്കു​ള​ത്തി​ന്‍റെ നാ​വാകാ​ന്‍ വ​നി​ത​ക​ള്‍
Saturday, December 5, 2020 12:18 AM IST
വ​ര്‍​ക്ക​ല: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​വാ​യി​ക്കു​ളം ഡി​വി​ഷ​നി​ല്‍ വ​നി​ത​ക​ളു​ടെ ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി. ഇ​ട​തു​കോ​ട്ട നി​ല​നി​ര്‍​ത്താ​ന്‍ സി​പി​എ​മ്മും പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​ത്തി​ലൂ​ടെ വി​ജ​യം ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ടി.​ബേ​ബി സു​ധ​യെ​യാ​ണ് സി​പി​എം രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നാ​യി ആ​ര്‍​എ​സ്പി​യു​ടെ എ​സ്.​സു​നി​താ​ബീ​ഗ​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. വി.​ദീ​പ​യാ​ണ് ബി​ജെ​പി​യു​ടെ പോ​രാ​ട്ടം ന​യി​ക്കു​ന്ന​ത്. വ​നി​താ ഡി​വി​ഷ​നി​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ വ​നി​താ​സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് മു​ന്ന​ണി​ക​ള്‍ നി​ര്‍​ത്തി​യി​ട്ടു​ള്ള​ത്.
മ​ട​വൂ​ര്‍, പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 18-ഉം ​കി​ളി​മാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​തും ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ നാ​ലും ന​ഗ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചും വാ​ര്‍​ഡു​ക​ള്‍ അ​ട​ങ്ങു​ന്ന​താ​ണ് നാ​വാ​യി​ക്കു​ളം ജി​ല്ലാ ഡി​വി​ഷ​ന്‍. രൂ​പ​വ​ത്ക​രി​ച്ച നാ​ള്‍ മു​ത​ല്‍ ഇ​ട​ത്തോ​ട്ടാ​ണ് ചാ​യ്‌​വ് പ്ര​ക​ട​മാ​ക്കു​ന്ന​ത്. 2005-ല്‍ ​ഒ​ഴി​കെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫി​നെ​യാ​ണ് തു​ണ​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ സി​പി​എ​മ്മി​ലെ ബി.​പി.​മു​ര​ളി​യാ​ണ് വി​ജ​യി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബേ​ബി​സു​ധ പ​ള്ളി​ക്ക​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ അം​ഗ​മാ​യി​രു​ന്നു. 2010-ല്‍ ​പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സി​പി​എം പ​ള്ളി​ക്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വും ജ​നാ​ധി​പ​ത്യ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ കി​ളി​മാ​നൂ​ര്‍ ഏ​രി​യാ​ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. ബി​ടെ​ക് ബി​രു​ദ​മു​ണ്ട്.

ആ​ര്‍​എ​സ്പി​യി​ലെ സു​നി​താ ബീ​ഗ​ത്തി​ന് ആ​ദ്യ​മ​ത്സ​ര​മാ​ണ്. ഐ​ക്യ​മ​ഹി​ളാ​സം​ഘം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും ആ​ര്‍​എ​സ്പി നാ​വാ​യി​ക്കു​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യു​മാ​ണ്. ആ​ര്‍​എ​സ്പികു​ടും​ബാം​ഗ​മാ​ണ്. ആ​ര്‍​എ​സ്പി നാ​വാ​യി​ക്കു​ളം ജി​ല്ലാ​ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി ആ​ര്‍.​എ​സ്.​സ​ജീ​റി​ന്‍റെ ഭാ​ര്യ​യാ​ണ്.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വി.​ദീ​പ നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് അം​ഗ​മാ​ണ്. ബി​ജെ​പി വ​ര്‍​ക്ക​ല നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​ണ്.കു​ട്ടി​ക്കാ​ല​ത്ത് ചി​കി​ത്സാ​പ്പി​ഴ​വി​ലൂ​ടെ വ​ല​തു​കൈ ന​ഷ്ട​മാ​യെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യും സ​മ​ര​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക ആ​യി​രി​ക്കെ​യാ​ണ് പൊ​തു​രം​ഗ​ത്തി​റ​ങ്ങി​യ​ത്.