ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന ബ​ജ​റ്റ്: ഡോ. ​സ​ഹ​ദു​ള്ള
Friday, January 15, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ആ​രോ​ഗ്യ പ​രി​ര​ക്ഷാ മേ​ഖ​ല​യി​ല്‍ നാ​ലാ​യി​ര​ത്തോ​ളം പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി​എം. തോ​മ​സ് ഐ​സ​ക്ക് പ്ര​ഖ്യാ​പി​ച്ച​ത് ഈ ​മേ​ഖ​ല​യ്ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണെ​ന്ന് കിം​സ്ഹെ​ല്‍​ത്ത്ഇ​ന്ത്യ ഗ​ള്‍​ഫ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​ഐ. സ​ഹ​ദു​ള്ള പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്താ​നാ​യി 120 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മേ​ന്‍​മ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കും. വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി കി​ഫ്ബി 300 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​ത് പ​ഴു​തു​ക​ള​ട​ച്ച് ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ ഗു​ണ​ക​ര​മാ​ക്കും.ഉ​ച്ച​യ്ക്കു​ശേ​ഷ​മു​ള്ള ഒ​പി, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ലാ​ബ് സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നീ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ രോ​ഗി​ക​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യോ​ജ​ന പ​രി​ര​ക്ഷ​യ്ക്കു​വേ​ണ്ടി 30 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ മ​രു​ന്ന് എ​ത്തി​ക്കാ​നു​ള്ള കാ​രു​ണ്യ ഹോം ​പ​ദ്ധ​തി ഏ​റെ സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.