ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
Saturday, January 16, 2021 11:39 PM IST
വി​ഴി​ഞ്ഞം:​അ​ടി​മ​ല​ത്തു​റ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ കാ​ണാ​താ​യി.
ച​ട​യ​മം​ഗ​ലം കു​രി​യോ​ട് ബി.​എ​ച്ച്. വി​ല്ല 5/32 ൽ ​ബി​നാ​ഷ് അ​ഹ​മ്മ​ദ്(26)​നെ​യാ​ണ് ക​ട​ലി​ൽ കാ​ണാ​താ​യ​ത്. മ​റ്റ്മൂ​ന്ന്പേ​ർ ര​ക്ഷ​പ്പെ​ട്ടു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.
അ​ടി​മ​ല​ത്തു​റ ക​ട​ൽ​ത്തീ​ര​ത്ത് എ​ത്തി​യ നാ​ലം​ഗ സം​ഘം തീ​ര​ത്ത് അ​ൽ​പ്പ​നേ​രം​ചി​ല​വ​ഴി​ച്ച​ശേ​ഷം ക​ട​ലി​ലി​റ​ങ്ങി കു​ളി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ബി​നാ​ഷ് അ​ഹ​മ്മ​ദി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. കോ​സ്റ്റ​ൽ പോ​ലീ​സും മ​റൈ​ൻ ആം​ബു​ല​ൻ​സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം പോ​ലീ​സ് ര​ക്ഷ​പ്പെ​ട്ട മൂ​ന്ന്പേ​രു​ടെ​യും മൊ​ഴി​യെ​ടു​ത്തു.