ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നത്തിൽ കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് പ്ര​ധാ​നം : മു​ഖ്യ​മ​ന്ത്രി
Saturday, January 16, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പൂ​ർ​ണ ദാ​രി​ദ്ര്യ​നി​ർ​മാ​ണ​മെ​ന്ന ല​ക്ഷ്യം നേ​ടു​ന്ന​തി​ന് കു​ടും​ബ​ശ്രീ​ക്ക് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ . 14 ജി​ല്ല​ക​ളി​ലേ​യും കു​ടും​ബ​ശ്രീ പ്രാ​ദേ​ശി​ക ഭാ​ര​വാ​ഹി​ക​ളു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ന​വ​കേ​ര​ള നി​ർ​മി​തി​ക്കു​ള്ള നാ​ലു മി​ഷ​നു​ക​ൾ​ക്കും കു​ടും​ബ​ശ്രീ വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ 45 ല​ക്ഷം സ്ത്രീ​ക​ളി​ലൂ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​യോ​ജ​ന​ങ്ങ​ളെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ നൂ​റു​ദി​ന പ​രി​പാ​ടി​യി​ൽ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ 50,000 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഇ​തി​നു​ണ്ടാ​യ​ത്. കു​ടും​ബ​ശ്രീ​യി​ലൂ​ടെ മാ​ത്രം 40,917 തൊ​ഴി​ലാ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ശേ​ഷി​യും സം​ഘ​ട​നാ​പാ​ട​വ​വും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വു​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നാ​ലു വ​ർ​ഷം കൊ​ണ്ട് 850 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​രി​ത​ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ച് മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ന​ട​ത്തു​ക​യാ​ണെ​ന്നും ലൈ​ഫ് മി​ഷ​നി​ലൂ​ടെ 350 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം കു​ടും​ബ​ശ്രീ​യു​ടെ നി​ർ​മാ​ണ യൂ​ണി​റ്റ് പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
എ​ല്ലാ വീ​ടു​ക​ളി​ലും മ​ത്സ്യം വ​ള​ർ​ത്താ​നു​ള്ള പ​ദ്ധ​തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​കു​മ്പോ​ൾ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ല്ല വ​രു​മാ​നം ല​ഭി​ക്കും. ഈ ​പ​ദ്ധ​തി​യി​ലും കു​ടും​ബ​ശ്രീ​ക്ക് ന​ല്ല പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യും. ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ലു ല​ക്ഷം പ്ര​വാ​സി​ക​ളാ​ണ് തി​രി​ച്ചു​വ​രു​ന്ന​ത്. അ​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വും കു​ടും​ബ​ശ്രീ ഏ​റ്റെ​ടു​ക്ക​ണം. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്കും വ​ലു​പ്പ​ചെ​റു​പ്പ​ത്തി​നും അ​തീ​ത​മാ​യ തു​ല്യ​ത​യു​ടെ ഇ​ട​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ​യു​ടെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ. മാ​ന​വി​ക​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നാ​ട് കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
14 ജി​ല്ല​ക​ളി​ലെ​യും കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചു. അ​വ​യെ​ല്ലാം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഹ​രി​കി​ഷോ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.