കെഎസ്ആർടിസി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്
Saturday, January 23, 2021 12:01 AM IST
ക​ഴ​ക്കൂ​ട്ടം : കെ​എ​സ്ആ​ർ​ടി​സി ലോ​ഫ്ലോ​ർ എ​സി ബ​സി​ന്‍റെ പി​ന്നി​ൽസൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് ക​ണ്ട​ക്ട​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു .ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ബൈ​പാ​സ് റോ​ഡി​ൽ ക​ഴ​ക്കൂ​ട്ടം മി​ഷ​ൻ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
ലോ​ഫ്ളോ​ർ ബ​സി​നെ ഒ​രു കാ​ർ മ​റി​ക​ട​ന്ന് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ൽ മു​ട്ടാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ർ പെ​ട്ട​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ സൂ​പ്പ​ർ ഫാ​സ്റ്റ് ലോ​ഫ്ലോ​ർ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​റി​ലും ബ​സ് ഇ​ടി​ച്ചു. കാ​റി​ലു​ള്ള​വ​ർ​ക്ക് പ​രി​ക്കി​ല്ല.​പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ലോ​ഫ്ലോ​ർ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​വും സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു.