ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന് ആ​ധാ​ർ കാ​ർ​ഡു​ക​ളും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ക​ണ്ടെ​ത്തി
Saturday, January 23, 2021 11:31 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന് ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ​യും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​ടെ​യും വ​ൻ​ശേ​ഖ​രം ക​ണ്ടെ​ത്തി. 306 ആ​ധാ​ർ കാ​ർ​ഡു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​മാ​ണ് ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ കൊ​ണ്ടു​വ​ന്ന ആ​ക്രി​സാ​ധ​ന​ങ്ങ​ളു​ടെ കൂ​ടെ​യാ​ണ് ആ​ധാ​ർ കാ​ർ​ഡു​ക​ളും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും കി​ട്ടി​യ​തെ​ന്ന് ആ​ക്രി​ക്ക​ട​യു​ട​മ പ​റ​ഞ്ഞു.

ക​ര​കു​ളം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും. ഇ​വ​യെ​ല്ലാം ക​ര​കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്യാ​ത്ത ആ​ധാ​ർ കാ​ർ​ഡു​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. 2015ൽ ​ന​ൽ​കി​യ ആ​ധാ​ർ കാ​ർ​ഡു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യോ എ​ന്ന​ത് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​കാ​ട്ടാ​ക്ക​ട​യി​ലെ സ​ദാ​ശി​വ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്രി​ക്ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ ത​രം തി​രി​ക്കു​മ്പോ​ഴാ​ണ് ക​വ​ർ പോ​ലും പൊ​ട്ടി​ക്കാ​ത്ത ആ​ധാ​ർ രേ​ഖ​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ബാ​ങ്കി​ൽ നി​ന്നും ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നു​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും ക​ണ്ടെ​ത്തി.​നെ​ടു​മ​ങ്ങാ​ട് ക​രം​കു​ളം ഭാ​ഗ​ത്തു​ള്ള ആ​ളു​ക​ളു​ടെ വി​ലാ​സ​ത്തി​ൽ ഉ​ള്ള​വ​യാ​ണ് രേ​ഖ​ക​ൾ. ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​രം​കു​ള​ത്ത് പോ​സ്റ്റ​ൽ വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തു​ന്ന​ത്.

ഓ​രോ ദി​വ​സ​വും വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ജീ​വ​ന​ക്കാ​രി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച് പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രി​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ഇ​ന്ന​ലെ ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും ഇ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ധാ​ർ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ഭ​ർ​ത്താ​വ് പു​റ​ത്ത് കൊ​ണ്ടു പോ​യി വി​റ്റ​താ​കാ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​സ്റ്റോ​ഫീ​സി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യേ​യും ഭ​ർ​ത്താ​വി​നെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​സം​ഭ​വ​മ​റി​ഞ്ഞ് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ കൃ​ഷ്ണ​ദാ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും ഉ​ട​ന​ടി അ​ന്വ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.