മു​ക്കോ​ല കു​ടും​ബാ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നാ​ളെ മു​ത​ൽ
Saturday, January 23, 2021 11:33 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​ത്തെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യി മു​ക്കോ​ല കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. തി​ങ്ക​ൾമു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ട​വി​ട്ടു​ള്ള നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും കു​ത്തി​വ​യ്പ് ന​ട​ക്കു​ക. ഇ​തി​നാ​വ​ശ്യ​മാ​യ വാ​ക്സീ​ൻ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

​ആ​ദ്യ ദി​വ​സം ന​ട​ത്തേ​ണ്ട നൂ​റ് പേ​രു​ടെ ലി​സ്റ്റ് ഇ​തി​നോ​ട​കം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്കൈ​മാ​റി​ക്ക​ഴി​ഞ്ഞു.​മു​ക്കോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ദ്യ കു​ത്തി​വ​യ്പ്പെ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​ഴി​ഞ്ഞം ,തി​രു​വ​ല്ലം മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​ള്ള ലി​സ്റ്റും മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഗ​ർ​ഭി​ണി​ക​ൾ, മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​വ​രെ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തും.​കു​ത്തി​വ​യ്പി​നാ​വ​ശ്യ​മാ​യ എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.