കെ.​ബൈ​ജു​നാ​ഥ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം
Saturday, January 23, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി (ക​ൽ​പ്പ​റ്റ) കെ. ​ബൈ​ജു​നാ​ഥ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗ​മാ​കും. മു​ഖ്യ​മ​ന്ത്രി,സ്പീ​ക്ക​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന തെ​ര​ഞ്ഞ​ടു​പ്പ് സ​മി​തി​യു​ടെ ശി​പാ​ർ​ശ നി​യ​മ​നാ​ധി​കാ​രി​യാ​യ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി. മ​ണ്ണാ​ർ​ക്കാ​ട്ട് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന കോ​ട​തി​യി​ൽ സ്പെ​ഷ​ൽ ജ​ഡ്ജി​യാ​യി​രു​ന്നു.​നി​ല​വി​ൽ കേ​ര​ള ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ന്‍റാ​ണ്. ഭാ​ര്യ യു.​കെ. ദീ​പ. മ​ക്ക​ൾ: അ​ഡ്വ. അ​രു​ൺ നാ​ഥ്, ഡോ. ​അ​മ്യ​ത് കെ. ​നാ​ഥ്.