അ​രു​വി​ക്ക​ര ഡാം ​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങി
Saturday, January 23, 2021 11:33 PM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജ​ല​സ്രോ​ത​സ് സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ക​ട​ലാ​സി​ൽ ഒ​തു​ങ്ങി.ത​ല​സ്ഥാ​ന ന​ഗ​രി​ക്കും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ ഏ​ക കു​ടി​വെ​ള്ള സ്രോ​ത​സാ​യ ഡാം ​റി​സ​ർ​വോ​യ​റി​ൽ മാ​ലി​ന്യ​ങ്ങ​ളും മ​ണ​ലും നി​റ​ഞ്ഞു സം​ഭ​ര​ണ ശേ​ഷി പ​കു​തി​യി​ല​ധി​കം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

വ​ര​ൾ​ച്ച നേ​രി​ടു​ന്ന സ​മ​യ​ത്ത് മാ​ത്ര​മാ​ണ് അ​ധി​കാ​രി​ക​ൾ ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തും ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തും.​വ​ര​ൾ​ച്ച മാ​റി മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ പ​ദ്ധ​തി​ക​ൾ പ​ഴ​ങ്ക​ഥ​യാ​വു​ന്നു.

അ​രു​വി​ക്ക​ര ഡാ​മി​ൽ ഇ​പ്പോ​ൾ ഏ​റി​യ ഭാ​ഗ​വും മ​ണ​ൽ നി​റ​ഞ്ഞും ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ക​ര​ക​യി​ൽ നി​ന്നൊ​ഴു​കി​യി​റ​ങ്ങു​ന്ന മാ​ലി​ന്യ​ങ്ങ​ളും ചേ​ർ​ന്ന് കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡാ​മി​ന്‍റെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഡാ​മി​ന്‍റെ ഡീ​സി​ല്‍​റ്റേ​ഷ​നു വേ​ണ്ടി നാ​ലു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി 2017ല്‍ ​അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ഇ​ത് വ​രെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നോ ന​ട​പ​ടി​യെ​ടു​ക്കാ​നോ സ​ര്‍​ക്കാ​രി​നാ​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി വ​രു​ന്ന​താ​യും ക​ഴി​ഞ്ഞ വ​ര​ൾ​ച്ച സ​മ​യ​ത്ത് ഡാം ​സ​ന്ദ​ർ​ശി​ച്ച ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​വ​രെ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഇ​തി​നാ​യി പാ​ല​ക്കാ​ട് മം​ഗ​ലം ഡാ​മി​ൽ നേ​ര​ത്തെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ പ്രോ​ജ​ക്ട് അ​രു​വി​ക്ക​ര​യി​ലും ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു തു​രു​മാ​നം. കൂ​ടാ​തെ ഡാ​മി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നാ​യി റി​സ​ർ​വോ​യ​റി​നു ചു​റ്റും സം​ര​ക്ഷ​ണ വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നും സു​ര​ക്ഷാ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും അ​തും ന​ട​പ്പാ​യി​ല്ല.