അ​മ്മ​യ്ക്കു​ള്ള സ്ഥാ​ന​മാ​ണ് മാ​തൃ​ഭാ​ഷയ​ക്ക് :അ​ടൂ​ർ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ
Tuesday, February 23, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യ്ക്കു​ള്ള സ്ഥാ​ന​മാ​ണ് മാ​തൃ​ഭാ​ഷ​ക്കു​ള്ള​തെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക മാ​തൃ ഭാ​ഷ ദി​ന​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ഭാ​ഷ​ക്ക് ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​നം ഏ​റെ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​യ​ലാ​ർ അ​വാ​ർ​ഡ് ജേ​താ​വ് വി.​ജെ. ജെ​യിം​സ്, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​സി.​സി. ജോ​ൺ, ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം, ഫാ. ​നെ​ൽ​സ​ൺ വ​ലി​യ​വീ​ട്ടി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ എ​ന്നി​വ​ർ യോഗത്തിൽ പ്ര​സം​ഗി​ച്ചു.