ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Wednesday, February 24, 2021 11:35 PM IST
പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​യി​രം കു​ടും​ബ​ങ്ങ​ളെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഹൈ​ടെ​ക്ക് ആ​ക്കി മാ​റ്റു​ന്ന നൂ​ത​ന ആ​ശ​യ​ങ്ങ​ളു​മാ​യി ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ബാ​ജി​ലാ​ൽ അ​വ​ത​രി​പ്പി​ച്ചു. 43.64 കോ​ടി വ​ര​വും 43. 43 കോ​ടി രൂ​പ ചെ​ല​വും വ​രു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
സ്വ​യം​പ​ര്യാ​പ്ത ഹൈ​ടെ​ക് ഗ്രാ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​രോ വാ​ർ​ഡി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 50 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് പ​ശു​വും തൊ​ഴു​ത്തും, 25 ആ​ടും ഷെ​ഡും, മു​ട്ട കോ​ഴി​ക​ളും കു​ടും, പോ​ളീ ഹൗ​സ് പ​ച്ച​ക്ക​റി കൃ​ഷി, ടാ​ർ​പോ​ളി​ൻ കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി എ​ന്നീ പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​ണ് മു​ൻ​ഗ​ണ​ന. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​വി​ധാ​നം അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കും. ഗാ​ന്ധി സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്ക് വി​പ​ണി ഉ​റ​പ്പാ​ക്കും.​
അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ വ​ഴി ഓ​ൺ​ലൈ​ൻ വി​പ​ണി​യൊ​രു​ക്കും. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സം, സ​മ്പൂ​ർ​ണ പെ​ൻ​ഷ​ൻ പ​ദ്ധ​തി, പാ​ലി​യേ​റ്റീ​വ്, കാ​യി​ക ക​ലാ​ഗ്രാ​മം പ​ദ്ധ​തി .മാ​തൃ​കാ അ​ങ്ക​ണ​വാ​ടി നി​ർ​മാ​ണം എ​ന്നി​വ​യ്ക്ക് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജാ രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വി​ളം​ബ​ര റാ​ലി സം​ഘ​ടി​പ്പി​ച്ചു

പാ​ലോ​ട് :എ​ൽ​ഡി​എ​ഫി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം എ​ൽ​ഡി​എ​ഫ് ന​ന്ദി​യോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി വി​ളം​ബ​ര റാ​ലി സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം ജി.​എ​സ്. ഷാ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പേ​ര​യം​ശ​ശി, ബി. ​വി​ദ്യാ​ധ​ര​ൻ​കാ​ണി, ശി​വ​ൻ​കു​ട്ടി​നാ​യ​ർ, കാ​രേ​റ്റ് വി​ജ​യ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. സ​ജീ​ഷ്, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജി. ​ബോ​ബ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.