തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്കം:​ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Wednesday, February 24, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്നനാ​ലാ​ഞ്ചി​റ മാ​ര്‍ ഇൗ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ര്‍​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും ഒ​രു കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍ ഏ​ഴു ടേ​ബി​ളു​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും സ​ജ്ജീ​ക​രി​ക്കു​ക​യെ​ന്നു ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഈ ​രീ​തി​യി​ല്‍ ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ലി​നാ​യി മൂ​ന്നു മു​ത​ല്‍ നാ​ലു വ​രെ ഹാ​ളു​ക​ള്‍ വേ​ണ്ടി​വ​രും. വോ​ട്ടെ​ണ്ണ​ലി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും പൂ​ര്‍​ണ കോ​വി​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. കൗ​ണ്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക് പ​ര​മാ​വ​ധി കു​റ​യ്ക്കും. ഏ​ജ​ന്‍റു​മാ​രു​ടെ എ​ണ്ണം കൂ​ടി​യാ​ല്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ല്‍​നി​ന്നു​ള്ള റി​സ​ള്‍​ട്ട് വ​ലി​യ സ്ക്രീ​നി​ല്‍ കാ​ണി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍​പും ശേ​ഷ​വും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കും.

കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡി​സ്പോ​സി​ബി​ള്‍ ഫേ​സ് ഷീ​ല്‍​ഡ്, എ​ന്‍ 95 മാ​സ്ക്ക്, ഗ്ലൗ​സ് എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം.​മാ​ര്‍ ഇൗ​വാ​നി​യോ​സ് ന​ഗ​റി​ലെ സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ, മാ​ര്‍ ഇൗ​വാ​നി​യോ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു വീ​തം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളും സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ള്‍, മാ​ര്‍ തി​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, മാ​ര്‍ ബ​സേ​ലി​യ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ വീ​ത​വും സ​ജ്ജീ​ക​രി​ക്കും. ബാ​ക്കി​യു​ള്ള ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​വാ​നു​ള്ള പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.